x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തി​ച്ചോ​റു​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ


Published: January 7, 2026 01:21 AM IST | Updated: January 7, 2026 01:21 AM IST

വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ പൊ​തി​ച്ചോ​റു​ക​ളു​മാ​യി മ​ങ്ക​യ​ത്തെ ഗാ​ന്ധി​ഭ​വ​ൻ ല​വ് ആ​ൻ​ഡ് കെ​യ​റി​ൽ എ​ത്തി​യ​പ്പോ​ൾ.

വെ​ള്ള​രി​ക്കു​ണ്ട്: മ​ങ്ക​യ​ത്തെ ഗാ​ന്ധി​ഭ​വ​ൻ ല​വ് ആ​ൻ​ഡ് കെ​യ​റി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് മാ​സ​ത്തി​ൽ ര​ണ്ടു​ത​വ​ണ പൊ​തി​ച്ചോ​ർ ന​ൽ​കു​ന്ന ഫ്ര​ണ്ട്സ് അ​റ്റ് ഹോം ​പ​ദ്ധ​തി​യു​മാ​യി വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ഷാ​ജ​ൻ പൈ​ങ്ങോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ കാ​ഡ​റ്റ് അ​മേ​യ രാ​ജീ​വ് പ​ദ്ധ​തി​പ്ര​വ​ർ​ത്ത​നം വി​വ​രി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ, ശ്രീ​ജ, എ​എ​സ്ഐ കെ. ​മ​നോ​ജ്‌, സി​പി​ഒ വി.​ജെ. ഷാ​ലി,ഗാ​ന്ധി ഭ​വ​ൻ മാ​നേ​ജ​ർ റോ​ബി സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി​സ്റ്റ​ർ മി​നി ജേ​ക്ക​ബ്, സാ​ലി ജോ​സ​ഫ്, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റാ​യ റാ​ണി എം. ​ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Student police nattuvishasham local news

Recent News

Up