x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ ക​ടു​ത്തു; മു​ന്ന​റി​യി​പ്പു​മാ​യി അ​ഗ്നിര​ക്ഷാ സേ​ന


Published: February 20, 2026 04:00 AM IST | Updated: February 20, 2026 04:00 AM IST

പ​ത്ത​നം​തി​ട്ട അ​ഗ്നി​ര​ക്ഷാ സേ​ന യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ് പ​രി​ശീ​ല​നം.

പ​ത്ത​നം​തി​ട്ട: വേ​ന​ൽ ക​ടു​ക്കു​ക​യും അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​പി​ടി​ത്ത മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി അ​ഗ്നി​ര​ക്ഷാ സേ​ന. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത. 35 - 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് അ​ന്ത​രീ​ക്ഷ താ​പ​നി​ല. ഉ​യ​ർ​ന്ന ഊ​ഷ്മാ​വു​ള്ള വ​ര​ണ്ട അ​ന്ത​രീ​ക്ഷാ​വ​സ്ഥ​യി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും തീ​പി​ടി​ച്ച് പ്രാ​ദേ​ശി​ക​മാ​യ അ​ഗ്നി ബാ​ധ​ക​ൾ​ക്ക് സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ന​വു​മാ​യി അ​ഗ്നി​ര​ക്ഷാ സേ​ന

പ​ത്ത​നം​തി​ട്ട: വി​വി​ധ​ങ്ങ​ളാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, തീ ​അ​ണ​യ്ക്ക​ൽ, പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കു​ന്ന വി​ധം എ​ന്നി​വ​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി അ​ഗ്നി​ര​ക്ഷാ വ​കു​പ്പ് പ​രി​ശീ​ല​നം ന​ൽ​കി​ത്തു​ട​ങ്ങി. കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം.18 വ​യ​സ് പൂ​ർ​ത്തി​യാ​യ ഏ​തൊ​രാ​ൾ​ക്കും കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ഈ ​പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

ഇ​തി​നാ​യി ആ​ളു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്ത ഫ​യ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യോ www.cd.kerala .gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കും. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 88 പേ​ർ പു​തു​താ​യി പ​രി​ശീ​ല​നം നേ​ടി​യ​താ​യി ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ വി​ശി വി​ശ്വ​നാ​ഥ് അ​റി​യി​ച്ചു.

അ​ൾ​ട്രാ വ​യ​ല​റ്റ് വി​കി​ര​ണ തോ​ത് മു​ന്ന​റി​യി​പ്പ്

അ​ൾ​ട്രാ വ​യ​ല​റ്റ് വി​കി​ര​ണ തോ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ന്നി​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് ന​ൽ​കി. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്ക് യു​വി സൂ​ചി​ക ഏ​ഴി​ലെ​ത്തി​യി​രു​ന്നു. എ​ട്ട് മു​ത​ൽ പ​ത്തു​വ​രെ മ​ഞ്ഞ അ​ല​ർ​ട്ടാ​ണ്. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം യു​വ​സൂ​ചി​ക ഏ​ഴ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് കോ​ന്നി​ക്കു പു​റ​മേ മൂ​ന്നാ​റി​ലാ​ണ്.

രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ് അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​ക രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്തു നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. പ​ക​ൽ സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ​ക​ൽ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ തൊ​പ്പി, കു​ട,സ​ൺ​ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ശ്വാ​സം ന​ൽ​കും. ശ​രീ​രം മു​ഴു​വ​ൻ മ​റ​യ്ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണം.

Tags : Local News Nattuvishesham Pathanamthitta

Recent News

Up