x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടും​ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ; ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യു​ടെ ന​ന​വ്


Published: February 19, 2026 06:01 AM IST | Updated: February 19, 2026 06:01 AM IST

ബ​ത്തേ​രി​യി​ൽ അ​പ്ര​തി​ക്ഷ​ീതമാ​യി പെ​യ്ത വേ​ന​ൽ മ​ഴ.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ പെ​യ്തു. ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​തോ​ടെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഗ​ണ്യ​മാ​യി താ​ഴ്ന്നു. ദീ​ർ​ഘ​കാ​ല​മാ​യി മ​ഴ കാ​ത്തി​രു​ന്ന ക​ർ​ഷ​ക​ർ​ക്കും ഈ ​വേ​ന​ൽ​മ​ഴ പ്ര​തീ​ക്ഷ​യാ​യി. വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ കൃ​ഷി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പെ​യ്ത മ​ഴ അ​നു​കൂ​ല​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ മ​ഴ ല​ഭി​ച്ച​തോ​ടെ വ​ര​ൾ​ച്ചാ ഭീ​ഷ​ണി​യി​ലാ​യി​രു​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ​ക്കു ജീ​വ​ൻ പ​ക​രാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

വേ​ന​ൽ​ചൂ​ട് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ആ​ശ്വാ​സ​മാ​യി. വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യ മ​ഴ ല​ഭി​ച്ചാ​ൽ അ​ടു​ത്ത സീ​സ​ണി​ൽ മി​ക​ച്ച വി​ള​വെ​ടു​പ്പ് സാ​ധ്യ​മാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക പ​റ​യു​ന്ന​ത്.

Tags : Local News Nattuvishesham Wayanad

Recent News

Up