അങ്ങാടിപ്പുറം : വീട്ടിൽ നിന്ന് പന്ത്രണ്ടര പവൻ സ്വർണവും 25,000 രൂപയും മോഷണം പോയതായി പരാതി. പുത്തനങ്ങാടി ചോലയിൽ കുളന്പ് വടക്കേക്കര കൂരിമണ്ണിൽ വലിയമണ്ണിൽ സിറാജുദീന്റെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും മോഷണം പോയത്.
വീട്ടിലുള്ളവർ വൈകിട്ട് ബന്ധുവീട്ടിൽ പോയി അൽപസമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മേഷണ വിവരം അറിയുന്നത്. വീടിന്റെ താഴ് ഭാഗത്തെ രണ്ട് വാതിലുകളും പൂട്ടിയ നിലയിലായിരുന്നു.വീടിന്റെ മുകൾ നിലയിൽ വാർപ്പ് പണികൾ നടക്കുന്നുണ്ട്. ഈ വഴിയിലൂടെയാണ് മോഷ്ടാവ്അകത്ത് കടന്നതെന്ന് സംശയിക്കുന്നു. വീടിന്റെ അകത്തെ മുറിയിൽ വസ്ത്രങ്ങൾ വാരി വിതറിയ നിലയിലാണ്.
അടുക്കളയിൽ സൂക്ഷിച്ച അരിപ്പാത്രത്തിലും മോഷ്ടാവ് തെരച്ചിൽ നടത്തിയതിന്റെ അടയാളമുണ്ട്. വീട്ടുകാരുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Tags : local nattuvishesham gold