x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​കോ​ൽ​പ്പു​ഴ -റാ​ന്നി റോ​ഡ് നി​ർ​മാ​ണ​ത്തി​നു ടെ​ൻ​ഡ​റാ​യി


Published: February 16, 2026 03:59 AM IST | Updated: February 16, 2026 03:59 AM IST

റാ​ന്നി: ചെ​റു​കോ​ൽ​പ്പു​ഴ - റാ​ന്നി റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നു ടെ​ൻ​ഡ​ർ ന​ട​പ​ടി​യാ​യ​താ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു. എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡ് 10.5 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പു​ന​രു​ദ്ധ​രി​ക്കു​ക. 61.3 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. കെ​ആ​ർ​എ​ഫ്ബി​ക്കാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. പാ​ത​യി​ലെ പ​ഴ​യ ക​ലു​ങ്കു​ക​ളും പാ​ല​ങ്ങ​ളും വീ​തി കൂ​ട്ടി പു​ന​ർ നി​ർ​മി​ക്കും.

പൈ​പ്പ് ലൈ​നും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും മാ​റ്റേ​ണ്ട​തു​ണ്ട്. റോ​ഡ് വി​ക​സ​ന​ത്തി​ന് സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു ന​ൽ​കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന നി​ർ​മി​തി​ക​ൾ പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കും. ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഓ​ട​ക​ളും ഐ​റി​ഷ് ഡ്രെ​യി​നും വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. 2022 മാ​ർ​ച്ചി​ൽ പ​ദ്ധ​തി​ക്ക് 54.6 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 13 മീ​റ്റ​ർ വീ​തി​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് ഭൂ ​ഉ​ട​മ​ക​ൾ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് നി​ർ​മാ​ണം മു​ട​ങ്ങി​യ​ത്. വീ​ണ്ടും നാ​റ്റ് പാ​ക് മു​ഖേ​ന റോ​ഡി​ലെ ട്രാ​ഫി​ക് സ്റ്റ​ഡി ന​ട​ത്തി​യ ശേ​ഷ​മാ​ണ് വീ​തി 10.5 മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തി​യ​ത്.

മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം നി​യ​മ​സ​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​നു​സ​രി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റേ​റ്റ് വ്യ​ത്യാ​സം വ​ന്ന​തി​നാ​ൽ അ​ത് അ​നു​സ​രി​ച്ച് വീ​ണ്ടും എ​സ്റ്റി​മേ​റ്റ് എ​ടു​ക്കേ​ണ്ട​താ​യി വ​ന്നു. ഇ​ത​നു​സ​രി​ച്ച് എ​ട്ട് കോ​ടി രൂ​പ അ​ധി​ക​മാ​യി വേ​ണ്ടി​വ​ന്നു. ‌ഈ ​തു​ക​യ്ക്ക് ഭ​ര​ണാ​നു​മ​തി വേ​ണ്ടി വ​ന്ന​താ​ണ് ബാ​ക്കി ന​ട​പ​ടി​ക​ൾ വൈ​കാ​നി​ട​യാ​ക്കി​യ​ത്. ക​രാ​റു​കാ​ര​ൻ എ​ഗ്രി​മെ​ന്‍റ് വ​യ്ക്കു​ന്ന മു​റ​യ്ക്ക് ഉ​ട​ൻ​ത​ന്നെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up