കൊഴിഞ്ഞാമ്പാറ: തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ച് അഞ്ചാംമൈൽ സിദ്ധിവിനായകർ ക്ഷേത്രത്തിൽ നിന്നുള്ള പഴനി പദയാത്രാസംഘത്തിന്റെ കാവടി പൂജകൾ നടന്നു. ഇന്നു വൈകിട്ട് പദയാത്രാസംഘം പുറപ്പെടും. സംഘം രാത്രി പൊള്ളാച്ചിയിലെ മണ്ഡപത്ത് താമസിച്ച് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട് രാത്രി മടത്ത്ക്കുളത്ത് മണ്ഡപത്തിൽ താമസിച്ച് ശനിയാഴ്ച പഴനിയിൽ എത്തിച്ചേരും.
പഴനി അടിവാരം പെരിയ നായകിയമ്മൻ ക്ഷേത്രത്തിൽ വർഷത്തിൽ മൂന്നു തവണ നടക്കുന്ന വെള്ളി രഥ പ്രയാണവും കണ്ട് തൈപ്പൂയം ദിവസം ഞായറാഴ്ച പഴനി മുരുകനെ ദർശനം കണ്ടുമടങ്ങും. അഞ്ചാംമൈൽ, കണക്കമ്പാറ, കുറ്റിപ്പള്ളം, കൗണ്ടൻകളം, വാക്കിനിച്ചള്ള, കല്ലാണ്ടിച്ചളള, മലക്കാട്, നല്ലേപ്പിള്ളി ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേരാണ് പദയാത്രയിൽ പങ്കെടുക്കുന്നത്.
Tags : nattu visheshsam walking group Palani