x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​കു​ള​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പാ​തി​വ​ഴി​യ​ൽ ഉ​പേ​ക്ഷി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി


Published: February 19, 2026 05:54 AM IST | Updated: February 19, 2026 05:54 AM IST

ന​വീ​ക​ര​ണ​ത്തി​നാ​യി പൊ​ളി​ച്ച നൂ​ൽ​പ്പു​ഴ നാ​ഗ​രം​കു​ന്ന് കു​ളം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​വീ​ക​ര​ണ​ത്തി​നാ​യി പൊ​ളി​ച്ച പൊ​തു​കു​ള​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​തെ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. നൂ​ൽ​പ്പു​ഴ നാ​ഗ​രം​കു​ന്ന് കു​ള​മാ​ണ് ആ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കാ​തെ അ​നാ​ഥ​മാ​യി​കി​ട​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്ന കു​ള​മാ​യി​രു​ന്നു ഇ​ത്.

മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് 2006ലാ​ണ് നാ​ഗ​രം​കു​ന്നി​ൽ കു​ളം നി​ർ​മി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ജ​ല​സേ​ച​ന സൗ​ക​ര്യം ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. എ​ന്നാ​ൽ നാ​ളി​തു​വ​രെ ക​ർ​ഷ​ക​ർ​ക്ക് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ച്ചി​ല്ല. അ​തേ​സ​മ​യം പ്ര​ദേ​ശ​വാ​സി​യാ​യ രാ​ഘ​വ​ൻ എ​ന്ന വ്യ​ക്തി നി​ര​വ​ധി കു​ട്ടി​ക​ളെ നീ​ന്ത​ൽ​പ​ഠി​പ്പി​ക്കാ​ൻ കു​ളം പ്ര​യോ​ജ​പ്പെ​ടു​ത്തി​യി​രു​ന്നു.

പി​ന്നീ​ട് മൂ​ന്ന് വ​ർ​ഷം​മു​ന്പാ​ണ് അ​മൃ​ത് സ​രോ​വ​ർ പ​ദ്ധ​തി​പ്ര​കാ​രം കു​ളം ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷാ​ഭി​ത്തി​യെ​ന്ന നി​ല​യി​ൽ നി​ർ​മി​ച്ചി​രു​ന്ന കു​ള​ത്തി​ന്‍റെ പാ​ർ​ശ്വ​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ക​ൽ​മ​തി​ൽ പൊ​ളി​ച്ചു. പി​ന്നീ​ട് ചു​റ്റും മാ​വി​ൻ​തൈ​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു.

എ​ന്നാ​ൽ തു​ട​ർ​ന്ന് പ്ര​വൃ​ത്തി​ക​ളൊ​ന്നും ന​ട​ത്തി​യി​ല്ല. കൂ​ടാ​തെ കു​ള​ത്തി​ന്‍റെ പാ​ർ​ശ്വ​ഭാ​ഗം പൊ​ളി​ച്ച ക​ല്ലു​ക​ൾ സ​മീ​പ​ത്തെ വ​യ​ലി​ലേ​ക്കാ​ണ് നി​ക്ഷേ​പി​ച്ച​ത്. ഇ​തും ക​ർ​ഷ​ക​നും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. നി​ല​വി​ൽ കു​ളം പാ​യ​ൽ​മൂ​ടി​യും പ​രി​സ​രം കാ​ടു​ക​യ​റി​യും ആ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

കൂ​ടാ​തെ സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ കു​ള​വും പ​രി​സ​ര​വും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്ന​തു​മാ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വൈ​ര്യ​ജീ​വി​തം ത​ട​സ​പ്പെ​ടു​ക​യാ​ണ്. സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ ഇ​തു​വ​ഴി ആ​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ​പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ളം എ​ത്ര​യും​വേ​ഗം ന​വീ​ക​രി​ച്ച് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Tags : Local News Nattuvishesham Wayanad

Recent News

Up