x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്ര സർക്കാരിന്‍റേത് കാർഷികമേഖലയ്ക്ക് അനുകൂലമായ സമീപനം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ


Published: October 28, 2025 12:53 AM IST | Updated: October 28, 2025 12:53 AM IST

പു​തൂ​രി​ൽ ന​ട​ന്ന ക്ഷീ​ര​ക​ർ​ഷ​ക​സം​ഗ​മം കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: പാ​ൽ-​മ​ത്സ്യ-​കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ദോ​ഷ​ക​ര​മാ​യ ഒ​ന്നും ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ചെ​യ്യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ ഗോ​ഗു​ൽ പ​ദ്ധ​തി പോ​ലു​ള്ള​വ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു.​

പു​തൂ​രി​ൽ ന​ട​ന്ന ക്ഷീ​ര​ക​ർ​ഷ​ക​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ഷീ​ര​ക​ർ​ഷ​ക​സം​ഘം പു​തു​ർ പ്ര​സി​ഡ​ന്‍റ് സി. ​താ​ങ്ക​വേ​ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ബി. ​മ​നോ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​പി. ന​ന്ദ​കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സു​ഷ​മാ ശ്രീ​രാം, ഗോ​പ​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ൽ​ജു, ബി​ഡി​ജെ​എ​സ് ജി​ല്ലാ വൈ​സ് ആ​ർ.​എ​ൻ. റെ​ജി, ഷി​ബി, രാ​ഗേ​ഷ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, ക്ഷീ​ര സം​ഘ പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ജില്ലയിലെ വി​വി​ധ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം പ്ര​തി​ദി​നം 100 കി​ലോ​ലി​റ്റ​ർ സം​സ്ക​ര​ണ ശേ​ഷി​യി​ൽ മു​നി​സി​പ്പാ​ലി​റ്റി നി​ർ​മി​ച്ച ശൗ​ചാ​ല​യ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം, വീ​ടു​ക​ളി​ൽനി​ന്നും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽനി​ന്നും ശൗ​ചാ​ല​യ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ്ഓ​ഫ്, ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കാ​യി മു​നി​സി​പ്പാ​ലി​റ്റി നി​ർ​മി​ച്ച ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം, അ​തി​ദാ​രി​ദ്ര്യ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു​പേ​ർ​ക്കാ​യി നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം, വ​നി​താ തൊ​ഴി​ൽ പ​രി​ശീ​ല​നകേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ക്ക​ൽ, പി​എം​എ​വൈ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ രാ​മ​നാ​ഥ​പു​ര​ത്തും പു​ത്തൂ​രി​ലും നി​ർ​മി​ച്ച 5 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം, പു​ത്തൂ​ർ 13ാം വാ​ർ​ഡ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം, മ​ണ​ല​ഞ്ചേ​രി ആ​യു​ഷ്മാ​ൻ ഭാ​ര​ത് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

Tags : George Kurien nattuvishesham local news

Recent News

Up