x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ല്‍ ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ലാ​യി


Published: November 19, 2025 06:45 AM IST | Updated: November 19, 2025 06:45 AM IST

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ കൊ​ച്ചി ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ലാ​യി. ഇ​തേ​തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ല്‍ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​പ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ ആ​രം​ഭി​ച്ച മ​ഴ രാ​ത്രി എ​ട്ട് വ​രെ നീ​ണ്ടു നി​ന്നു. എം​ജി റോ​ഡ്, ക​ലൂ​ര്‍, കെ​എ​സ്ആ​ര്‍​ടി​സി, ക​ട​വ​ന്ത്ര, പ​ന​മ്പി​ള്ളി ന​ഗ​ര്‍, ക​ലാ​ഭ​വ​ൻ റോ​ഡ്, മേ​ന​ക, ചി​റ്റൂ​ർ റോ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഇ​ട​റോ​ഡു​ക​ളി​ലും വെ​ള്ളം നി​റ​ഞ്ഞു. ക​ന​ത്ത മ​ഴ​യും വെ​ള്ള​ക്കെ​ട്ടും മൂ​ലം വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ന​ഗ​ര​ത്തി​ല്‍ രൂ​പ​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലും ക​ലൂ​ര്‍, പാ​ലാ​രി​വ​ട്ടം, എം​ജി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.


പ​ശ്ചി​മ​കൊ​ച്ചി​യും മു​ങ്ങി


ഫോ​ർ​ട്ടു​കൊ​ച്ചി: അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ൽ പ​ശ്ചി​മ​കൊ​ച്ചി​യും വെ​ള്ള​ക്കെ​ട്ടി​ലാ​യി. റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി ന​ട​ന്ന​ത് കാ​ൽ ന​ട​യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ഴ്ത്തി . വെ​ള്ള​ക്കെ​ട്ടി​ല​ക​പ്പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും വ​ല​ഞ്ഞു.


മ​ട്ടാ​ഞ്ചേ​രി , ച​ക്കാ​മാ​ടം ,വെ​ളി, പ​ട്ടാ​ളം ,കൂ​വ​പ്പാ​ടം , ചു​ള്ളി​ക്ക​ൽ, സ്റ്റാ​ച്യൂ റോ​ഡ് ,കേ​മ്പേ​രി , തോപ്പും​പ​ടി , വാ​ല്ലൂ​മേ​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ മേ​ഖ​ല​ക​ൾ വെ​ള്ള​ത്തി​ലാ​യി.

Tags : local nattuvishesham heavy rain

Recent News

Up