തിരുവല്ല തിരുമൂലപുരത്ത് ക്നാനായ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍ച്ച് ബിഷപ് ആന്ത്രയോസ് ബാഹി, മെത്രാപ്പോലീത്തമാര്‍ എന്നിവരെ സ്വീകരിച്ചാനയിക്കുന്നു.
തിരുവല്ല: മലങ്കരയിലെ അപ്പോസ്തോലിക വിശ്വാസത്തിന്റെ സംരക്ഷണവും സുറിയാനി ഓര്‍ത്തഡോക്സ് ആരാധനാ പാരമ്പര്യവും ക്നാനായ സമുദായത്തിന്റെ സംഭാവനയാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്ത്രയോസ് ബാഹി. യുവജന സമാജത്തിന്റെ നേതൃത്വത്തില്‍ തിരുവല്ല തിരുമൂലപുരത്തെ ഇട്ടിത്തൊമ്മന്‍ കത്തനാര് നഗറില്‍ നടത്തിയ ക്നാനായ വിശ്വാസ സംരക്ഷണ സംഗമത്തില്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 72 പദവികള്‍ നേടിയെടുത്തതിലൂടെ ക്രിസ്ത്യാനികളുടെ പദവിയും സ്ഥാനവും ഉയര്‍ത്തുന്നതില്‍ ക്നാനായ സമൂഹം വലിയ പങ്ക് വഹിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കുള്ള താക്കീതായി ഈ സമ്മേളനം മാറിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഭരണഘടനയുമായി മുന്നോട്ട് പോയില്ല എങ്കില്‍ ക്നാനായ സഭയ്ക്ക് തുരങ്കം വയ്ക്കുന്ന സ്ഥിതി ഉണ്ടാകുമെന്ന് തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
ഡോ. ആയൂബ് മോര് സില്‍വാനിയോസ് മെത്രാപ്പോലീത്ത, ഫാ.ജിബി ജോസഫ് പ്ലാന്തോട്ടം, മുന്‍ സമുദായ സെക്രട്ടറിമാരായ ഏലിയാസ് സഖറിയ പാറയില്‍ , കെ.കെ. കുരുവിള കേളചന്ദ്ര, മനീഷ് ജോയി ഒഴുക്കൂത്ര, ഇമ്മാനുവല്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. മാത്യു ഏബ്രഹാം തെക്കുംമൂട്ടിലിന് ലൈഫ് ടൈം അച്ചീവ്മെന്റ് വാര്‍ഡ് സമ്മാനിച്ചു.
ഫാ. എ. പി. ജേക്കബ് ആഞ്ഞിലിമൂട്ടിൽ, ഫാ. ജിനു കുരുവിള കിഴക്കേമറ്റം, ഫാ. ജയിംസ് തോട്ടത്തില്‍, ഫാ. കെ. ഒ. ജോസഫ് കുളത്തറമണ്ണിൽ, ഫാ. പുന്നൂസ് ചളുവേലിൽ, ടി.ഒ ഏലിയാസ് തോട്ടത്തിൽ, ബിനു സചിവോത്തമപുരം, തോമസ് കുളങ്ങര, ആനി ജേക്കബ്, ജോജി ജോയി പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ക്ക് സമുദായത്തിലെ എഴുത്തുകാര്‍ക്കുള്ള പുരസ്കാരം സമ്മാനിച്ചു.
വനിതാസംഗമം
തിരുവല്ല : യുവജന സമാജത്തിന്റെ നേതൃത്വത്തിലുള്ള ക്നാനായ വിശ്വാസ സംരക്ഷണ സംഗമത്തില്‍ വനിതാ സമ്മേളനവും നടന്നു. തിരുമൂലപുരത്തെ ഇട്ടിത്തൊമ്മന്‍ കത്തനാര് നഗറിലാണ് വനിതാ സംഗമം നടന്നത്. മോട്ടിവേഷണല്‍ സ്പീക്കര്‍ സിജു തോമസ് ആലഞ്ചേരില്‍ വനിതാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ഡോ. സൂസന് മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മിനു മറിയം ഏബ്രഹാം, എമി സണ്ണി പാറയില്‍ , ലിസിക്കുട്ടി തോമസ്, പ്രീതി സഖറിയ, ജാന്‍സി പീറ്റർ, മോളിക്കുട്ടി കണ്ണന്താനം , മോളി ജോസ് തുണ്ടിയത്ത്, വല്‍സമ്മ മാത്തുള്ളപ്പറമ്പ് , ഡെയ്സി അമ്മനത്ത് , ഓമന ഷാജി, ഇയമോള് ഷാജി, ചിന്നമ്മ കളപ്പുരയ്ക്കല്‍, ഷൈനി കുന്നുപറത്ത്, പ്രേമ പുരയ്ക്കൽ, പ്രീതി സഖറിയ, റീന ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.