x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഠാ​പ​റ​മ്പ് വ​ന​ത്തി​ലെ ട്രീ ​ഹോ​ള്‍ വ​നംവ​കു​പ്പ് അ​ട​ച്ചു


Published: February 7, 2026 05:47 AM IST | Updated: February 7, 2026 05:47 AM IST

ട്രീ ​ഹോ​ള്‍ വ​നംവ​കു​പ്പ് അ​ട​യ്ക്കു​ന്ന​തി​ന് മു​മ്പ്.

പു​ല്‍​പ്പ​ള്ളി: ചെ​ത​ല​ത്ത് റേ​ഞ്ചി​ലെ മ​ഠാ​പ​റ​മ്പ് - കോ​ള​റാ​ട്ടു​കു​ന്ന് റോ​ഡി​ലെ പാ​ത​യോ​ര​ത്ത് പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ട്രീ ​ഹോ​ള്‍ വ​നം​വ​കു​പ്പ് മു​ള്ള് ക​മ്പു​കൊ​ണ്ട് അ​ട​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​തു​വ​ഴി​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് ഏ​റെ കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന ട്രീ ​ഹോ​ള്‍ വ​നം​വ​കു​പ്പ് കു​പ്പി​ച്ചി​ല്ലും മു​ള​യു​ടെ മു​ള്ളു​കൊ​ണ്ടും മ​റ​ച്ച​ത് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്.

വ​ന​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ള്‍ ട്രീ ​ഹോ​ള്‍ കാ​ണാ​ന്‍ കൂ​ട്ട​മാ​യി എ​ത്തി​യ​താ​ണ് അ​ട​യ്ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യം ഏ​റെ രൂ​ക്ഷ​മാ​യ മേ​ഖ​ല​യാ​യ​തി​നാ​ല്‍ പു​റ​മേ​നി‍യിലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മെ​ത്തി ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നും​മ​റ്റും വാ​ഹ​ന​ത്തി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് വ​നം​വ​കു​പ്പ് ട്രീ ​ഹോ​ള്‍ അ​ട​ച്ച​ത്.

ട്രീ ​ഹോ​ളി​നെ പ​റ്റി കേ​ട്ട​റി​ഞ്ഞ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി നി​ര​വ​ധി സ​ഞ്ചാ​രി​ക​ള്‍ മ​ഠാ​പ​റ​മ്പ് മേ​ഖ​ല​യി​ല്‍ എ​ത്തി​യി​രു​ന്നു. ട്രീ ​ഹോ​ള്‍ അ​ട​ച്ച​ത് വ​നം​വ​കു​പ്പി​ന്‍റെ അ​നാ​വ​ശ്യ പി​ടി​വാ​ശി​മൂ​ല​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up