x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളചരിത്രത്തിന്‍റെ ഭൂപ്രകൃതിയും അസന്തുലിതാവസ്ഥയും ചർച്ചയായി


Published: December 30, 2025 05:31 AM IST | Updated: December 30, 2025 05:31 AM IST

ക​ണ്ണൂ​ർ: കേ​ര​ള​ച​രി​ത്ര​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​യും അ​സ​ന്തു​ലി​താ​വ​സ്ഥ​യും ച​ർ​ച്ച ചെ​യ്ത് ത​ല​ശേ​രി​രി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ച​രി​ത്ര​കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം ദി​നം.

"കേ​ര​ള​ച​രി​ത്ര​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​ക​ൾ: ച​രി​ത്ര​പ​ര​മാ​യ തു​ട​ർ​ച്ച​ക​ളും വി​ച്ഛേ​ദ​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച ച​രി​ത്ര പ​രി​ണാ​മ​ത്തി​ൽ ലിം​ഗ​പ​ര​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ വി​ശ​ക​ല​നം ചെ​യ്തു. തൊ​ഴി​ൽ, സം​സ്കാ​രം, ക​ല തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്ത്രീ​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ എ​വി​ടെ നി​ല​ച്ചു​വെ​ന്ന ച​ർ​ച്ച സ​ജീ​വ​മാ​യി​രു​ന്നു."തൊ​ഴി​ൽ മേ​ഖ​ല​യി​ലെ അ​തി​രു​ക​ളി​ൽ നി​ല്ക്കു​ന്ന സ്ത്രീ​ക​ൾ: അ​നി​ശ്ചി​ത​ത്വം, പ്ര​തി​രോ​ധം, അ​വ​കാ​ശ​രാ​ഷ്‌‌​ട്രീ​യം' എ​ന്ന വി​ഷ​യ​ത്തി​ൽ ഐ​ഐ​ടി മ​ദ്രാ​സ് ഹ്യൂ​മാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ. ബി​നി​ത ത​മ്പി ച​ർ​ച്ച​യ്ക്ക് തു​ട​ക്ക​മി​ട്ടു. 2011ലെ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സു​മാ​രു​ടെ സ​മ​രം 2015 ലെ ​പൊ​മ്പ​ളൈ ഒ​രു​മ​യ്, എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ്ത്രീ​ക​ൾ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ൾ അ​വ​ർ വി​ശ​ക​ല​നം ചെ​യ്ത​ത്.

എ​സ്‌​ആ​ർ​എം സ​ർ​വ​ക​ലാ​ശാ​ല, അ​മ​രാ​വ​തി​യി​ലെ ഡോ. ​ല​ക്ഷ്മി ച​ന്ദ്ര​ൻ പ്ര​കൃ​തി ലിം​ഗ​ബോ​ധം ഭൗ​മ​സ​ങ്ക​ല്പം: സാ​ഹി​ത്യ സം​സ്കാ​ര​ത്തി​ലെ മ​ധ്യ​കാ​ല കേ​ര​ള​ത്തി​ന്‍റെ പ​രി​സ്ഥി​തി ച​രി​ത്ര​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്. മ​ധ്യ​കാ​ല കേ​ര​ള​ത്തി​ന്‍റെ സാ​ഹി​ത്യ സം​സ്കാ​ര​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന ലിം​ഗ​ബോ​ധം, പ്ര​കൃ​തി, മ​നു​ഷ്യ ഇ​ട​പെ​ട​ൽ എ​ന്നി​വ​യു​ടെ സ​ങ്കീ​ർ​ണ​ത​ക​ളെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന​താ​ണ് പ​ഠ​നം.

മ​ണി​പ്ര​വാ​ള പാ​ര​മ്പ​ര്യ​ത്തി​ലെ വി​വി​ധ സാ​ഹി​ത്യ​ശൈ​ലി​ക​ൾ പ്ര​കൃ​തി​യെ എ​ങ്ങ​നെ നി​ർ​മി​ക്കു​ന്നു, ച​ർ​ച്ച ചെ​യ്യു​ന്നു, സ​ങ്ക​ൽ​പ്പി​ക്കു​ന്നു എ​ന്ന​തും മ​നു​ഷ്യ​രും പ​രി​സ്ഥി​തി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളെ അ​വ എ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​തു​മാ​ണ് ഈ ​പ​ഠ​നം പ​രി​ശോ​ധി​ക്കു​ന്ന​ത്. സ​ന്ദേ​ശ​കാ​വ്യം, ച​മ്പൂ​കാ​വ്യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണി​പ്ര​വാ​ളം സാ​ഹി​ത്യ​സ്രോ​ത​സു​ക​ളി​ൽ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ഉ​പ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ഭൂ​മി​ശാ​സ്ത്ര സ​വി​ശേ​ഷ​ത​ക​ൾ എ​ങ്ങ​നെ പ്ര​തി​നി​ധീ​ക​രി​ക്ക​പ്പെ​ടു​ന്നു എ​ന്നും പ​ഠ​നം അ​ന്വേ​ഷി​ക്കു​ന്നു.
ബം​ഗ​ളൂ​രു​വി​ലെ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​അ​ന്ന വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ച്ച പ്ര​ബ​ന്ധം "കേ​ര​ള​ത്തി​ന്‍റെ ക​ര​കൗ​ശ​ല​വി​ദ്യ​യും ശി​ല്പി സ​മൂ​ഹ​ങ്ങ​ളും: ലിം​ഗ​പ​ര​മാ​യ വി​ശ​ക​ല​നം'​എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ കൈ​ത്തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലും ക​ര​കൗ​ശ​ല സ​മൂ​ഹ​ങ്ങ​ളി​ലു​മു​ള്ള സ്ത്രീ​ക​ളു​ടെ ച​രി​ത്ര​മാ​ണ് ഡോ. ​അ​ന്ന വ​ർ​ഗീ​സ് ഈ ​പ്ര​ബ​ന്ധ​ത്തി​ലൂ​ടെ അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ധ്യ​കാ​ല കേ​ര​ള​ത്തി​ലെ ശി​ലാ​ലേ​ഖ​ന സ്രോ​ത​സു​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഐ​ങ്കു​ടി ക​മ്മാ​ള​ർ എ​ന്ന സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യി ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഈ ​പ്ര​ബ​ന്ധം ല​ക്ഷ്യ​മി​ടു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ പി​തൃ​സ​ത്താ​ധി​ഷ്ഠി​ത​വും വ​ർ​ഗ പ​ര​വു​മാ​യും ജാ​തി അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട​തു​മാ​യ പു​രു​ഷ​ത്വ ആ​ശ​യ​ങ്ങ​ൾ എ​ങ്ങ​നെ പ്ര​വ​ർ​ത്തി ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പി​എ​ച്ച്ഡി ഗ​വേ​ഷ​ക​നാ​യ എ​ൻ.​എ​സ്. അ​നാ​സ് ത​യാ​റാ​ക്കി​യ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ കേ​ര​ള​ത്തി​ന്‍റെ സ​മ​കാ​ലി​ക ഡി​ജി​റ്റ​ൽ സാം​സ്കാ​രി​ക ഭൂ​പ്ര​കൃ​തി ഇ​ത്ത​രം ആ​ധി​പ​ത്യ രൂ​പ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യൊ​രു വ​ഴി​ത്തി​രി​വ് സൂ​ചി​പ്പി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ലെ അ​സോ. പ്ര​ഫ​സ​ർ ഡോ. ​പാ​ർ​വ​തി മേ​നോ​നാ​യി​രു​ന്നു പാ​ന​ലി​ന്‍റെ അ​ധ്യ​ക്ഷ.

Tags : Kerala history nattuvishasham local news

Recent News

Up