x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ർ​ഹ​ത​പ്പെ​ട്ട കൈ​ക​ളി​ൽ എ​ത്തി​ക്കു​ക​ എന്നതാണു സ​ർ​ക്കാ​ർ നി​ല​പാ​ട്: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ


Published: November 4, 2025 06:10 AM IST | Updated: November 4, 2025 06:10 AM IST

നെ​ടു​മ​ങ്ങാ​ട്: അ​ർ​ഹ​ത​പ്പെ​ട്ട കൈ​ക​ളി​ൽ പ​ട്ട​യം, പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്തി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ട്ട​യ​മേ​ള​യു​ടെ ഉ​ദ് ഘാ​ട​നം നി​ർ​വ​ഹി​ക്കുകയായി രുന്നു മന്ത്രി.


എ​ല്ലാ​വ​ർ​ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പ​ട്ട​യ മി​ഷ​നും പ​ട്ട​യ അ​സം​ബ്ലി​യും ഓ​രോ മ​ണ്ഡ​ല​ത്തി​ലും ഭൂ​ര​ഹി​ത​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​വ​രി​ക​യാ​ണെന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ നാ​ല​ര വ​ർ​ഷ​ത്തി​നി​ടെ പ​ട്ട​യ​ത്തി​നാ​യി 484 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. ഇ​തു​വ​രെ 373 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ജ​നു​വ​രി​യി​ൽ വീ​ണ്ടും പ​ട്ട​യ മേ​ള സം​ഘ​ടി​പ്പി​ച്ച് അ​വ​സാ​ന​ത്തെ​യാ​ളി​ന്‍റെയും പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ട്ട​യ​മേ​ള​യി​ൽ 41 പു​തി​യ പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി, ആ​ർ​ഡി​ഒ കെ.​പി. ജ​യ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ ഷെ​ഫീ​ക്ക്. വൈ ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : local nattuvishesham government

Recent News

Up