x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യമേ​ഖ​ല പു​ല​ർ​ത്തി​വ​ന്ന​ത് ത​ന​തു​ശൈ​ലി: ഡോ.​ എം.​കെ.​സി. നാ​യ​ർ​


Published: October 31, 2025 03:32 AM IST | Updated: October 31, 2025 03:32 AM IST

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യും അ​ടൂ​ർ മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ സെ​മി​നാ​ർ കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ

അ​ടൂ​ർ‌: സാ​മൂ​ഹി​ക​മാ​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ൽ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല ത​ന​താ​യ ശൈ​ലി​യാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​കെ.​സി. നാ​യ​ർ. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ ക​മ്മി​റ്റി​യും അ​ടൂ​ർ മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജും ചേ​ർ​ന്ന് മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ട്ടി​ണി, വ​സൂ​രി തു​ട​ങ്ങി​യ കാ​ല​ഘ​ട്ട​ങ്ങ​ളെ കേ​ര​ളം നേ​രി​ട്ട​ത് ത​ന​താ​യ ശൈ​ലി​യി​ലൂ​ടെ​യാ​ണ്. ഇ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​യി ആ​രോ​ഗ്യ മേ​ഖ​ല​യെ കൂ​ടു​ത​ൽ സ​ജ്ജ​മാ​ക്കാ​നും ന​മു​ക്കു ക​ഴി​ഞ്ഞു​വെ​ന്ന് ഡോ.​എം.​കെ.​സി. നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഓ​ട്ടി​സം സ്പെ​ക്ട​ർ ഡി​സോ​ർ​ഡ​ർ ഇ​ന്ന്, നാ​ളെ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​നും ഡോ. ​എം.​കെ.​സി. നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ര​സ്പ​ര​മു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളും ആ​ശ​യ സം​വേ​ദ​ന​വും സൗ​ഹൃ​ദ​ങ്ങ​ളും പ​രി​മി​ത​പ്പെ​ടു​ന്പോ​ൾ കു​ട്ടി​ക​ൾ അ​ട​ച്ചി​ട്ട മു​റി​ക​ളി​ലേ​ക്ക് ഒ​തു​ങ്ങു​ന്ന​ത് അ​വ​രു​ടെ വ​ള​ർ​ച്ച​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന് ഡോ. ​എം.​കെ.​സി. നാ​യ​ർ പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൗ​ണ്ട് സി​യോ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​എ​ൻ. ശ്രീ​ദേ​വി, കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന സ​മി​തി​യം​ഗം ബോ​ബി ഏ​ബ്ര​ഹാം, ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ൻ, മു​ൻ സം​സ്ഥാ​ന സ​മി​തി​യം​ഗം ജി. ​രാ​ജേ​ഷ് കു​മാ​ർ, മൗ​ണ്ട് സി​യോ​ൻ ഗ്രൂ​പ്പ് എം​ഡി ജോ ​ഏ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ സാം ​ഏ​ബ്ര​ഹാം, ഡ​യ​റ​ക്ട​ർ ഷി​ജു വ​ർ​ഗീ​സ് പ്ര​ഫ.​ഡി.​കെ. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പീ്ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി. സ​വി​ധ, സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​സ​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ.​അ​ഞ്ജ​ന ടി. ​നാ​യ​ർ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ.​വി​ദ്യ സു​ഭാ​ഷ്, സീ​നി​യ​ർ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ.​പി.​എം. അ​ഞ്ജു തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ൾ ന​യി​ച്ചു.

Tags : Health Care Local News Nattuvishesham Pathanamthitta

Recent News

Up