അഞ്ചല്‍ : അഞ്ചല്‍ വൈദിക ജില്ലയില്‍ ആനക്കുളത്ത് സ്ഥാപിതമായിരിക്കുന്ന സെന്റ് ഇഗ്നാത്തിയോസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ സപ്തതി ആഘോഷങ്ങള്‍ ആരംഭിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആഘോഷങ്ങള്‍ക്ക് തിരിതെളിയിേssച്ചു.
ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും ദൈവത്തെ മുന്‍നിര്‍ത്തി ജീവിക്കുവാന്‍ കര്‍ദിനാള്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.ഇടവകയില്‍ കബറടങ്ങിയിരിക്കുന്ന ഫാ. ഡേവിഡ് ഇല്ലിരിക്കലിന്റെ കല്ലറയില്‍ കാതോലിക്കാ ബാവ പ്രത്യേക പ്രാര്‍ഥന നടത്തി.
ചടങ്ങില്‍ വികാരി ഫാ. ബോവാസ് മാത്യു, സഹവികാരി ഫാ. ജോസഫ് വടക്കേടത്ത്, ബിനു സി. ചാക്കോ, സിനി ജോസഫ്, സിസ്റ്റര്‍ കീര്‍ത്തന എസ്ഐസി, സിസ്റ്റര്‍ ഷെറിന് തെരേസ് ഡിഎം എന്നിവര്‍ പ്രസംഗിച്ചു