കഴിഞ്ഞദിവസം രാത്രി ചെത്തിപ്പുഴ ആശുപത്രിക്കു പിന്നിലുള്ള ജിസ് അക്കാദമി-വക്കച്ചന്‍പടി റോഡിലൂടെ ഓടിപ്പോകുന്ന മ്ലാവ്. മൊബൈല്‍ ഫോണി
ചങ്ങനാശേരി: രാത്രിയില്‍ മിന്നിമറയുന്ന മ്ലാവ് നാട്ടുകാര്‍ക്കു കൗതുകമാകുന്നു. ചെത്തിപ്പുഴ, കൂനന്താനം ഭാഗങ്ങളില്‍ രാത്രി വെളിച്ചത്തിലാണ് യാത്രക്കാര്‍ മ്ലാവിനെ കാണുന്നത്. കഴിഞ്ഞയാഴ്ചയില്‍ കൂനന്താനം പള്ളി ഭാഗത്തുനിന്നു മ്ലാവ് സങ്കേതം റോഡിലേക്ക് ഓടിമറയുന്നത് സ്കൂട്ടര്‍ യാത്രികര്‍ മൊബൈലില്‍ വീഡിയോ എടുത്തിരുന്നു.
കഴിഞ്ഞദിവസം രാത്രി ചെത്തിപ്പുഴ ആശുപത്രിക്കു പിന്നിലുള്ള ജിസ് അക്കാദമി റോഡില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച, പാറേല്‍ പള്ളിക്കു സമീപമുള്ള കളരിക്കല്‍ ജോജോയുടെ മുമ്പിലും മ്ലാവ് പ്രത്യക്ഷപ്പെട്ടു. ജോജോ ഇത് മൊബൈല്‍ ഫോണിലെ വീഡിയോയില്‍ ചിത്രീകരിച്ചു.
സ്കൂട്ടറിന്റെ ലൈറ്റ് വെളിച്ചത്തില്‍ മ്ലാവ് കുറേദൂരം ഓടി ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറി ഒളിക്കുന്നതു വീഡിയോയില്‍ കാണാം. വനംവകുപ്പിനെ വിവരം അറിയിച്ചതായി ജോജോ ദീപികയോടു പറഞ്ഞു. മ്ലാവ് എവിടെനിന്നും എത്തിയെന്ന ചോദ്യം നാട്ടുകാരില്‍ ഉയരുന്നുണ്ട്.
Tags : Local News Nattuvishesham Kottayam