ചക്കിട്ടപാറ: ജനക്ഷേമ പദ്ധതികൾ തുടരാനാൻ എൽഡിഎഫിനെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു.
ചക്കിട്ടപാറയിൽ എൽഡിഎഫ് മേഖലാ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ പദ്ധതി ഫലപ്രദമായി നടപ്പാക്കിയത് വിവിധ കാലഘട്ടങ്ങളിൽ ഭരണം നടത്തിയ എൽഡിഎഫ് സർക്കാറുകളാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പി എസ് സി നിയമനം നടത്തിയത് കേരളത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേബി കാപ്പുകാട്ടിൽ അധ്യക്ഷത വഹിച്ചു. കെ.കെ.ഹനീഫ, ജിജോയ് ആവള, പി.എം.ജോസഫ്, കെ.സുനിൽ, ഷീജ ശശി, ജോസഫ് പള്ളൂരുത്തി തുടങ്ങിയവർ പ്രസംഗിച്ചു. റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
Tags : LDF government