x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ർ​മ​യാ​യ​ത് വ​യ​നാ​ട്ടി​ലെ ടൂ​റി​സം സം​രം​ഭ​ക​ർ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത വ്യ​ക്തി​ത്വം


Published: December 9, 2025 08:28 AM IST | Updated: December 9, 2025 08:28 AM IST

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ആ​ദ്യ​കാ​ല ടൂ​റി​സം സം​രം​ഭ​ക​നും വ​യ​നാ​ട് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ സ്ഥാ​പ​ക​നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പൊ​ഴു​ത​ന ഇ​ട​ത്തി​ൽ കെ. ​ര​വീ​ന്ദ്ര​ൻ എ​ന്ന ര​വി​യേ​ട്ട​ൻ. വ​യ​നാ​ട് ടൂ​റി​സം പി​ച്ച​വ​യ്ക്കു​ന്ന കാ​ല​ത്താ​ണ് ര​വീ​ന്ദ്ര​ൻ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഹോം​സ്റ്റേ ആ​രം​ഭി​ച്ച​ത്.

വീ​ടി​നോ​ട് ചേ​ർ​ന്ന് ര​ണ്ട് മു​റി​ക​ൾ നി​ർ​മി​ച്ചും വീ​ട്ടി​ൽ പാ​കം ചെ​യ്യു​ന്ന ഭ​വ​നം അ​തി​ഥി​ക​ൾ​ക്കു ന​ൽ​കി​യു​മാ​ണ് ഹോം​സ്റ്റേ പ്ര​വ​ർ​ത്തി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ റി​സോ​ർ​ട്ട് സം​രം​ഭ​ക​രെ സം​ഘ​ടി​പ്പി​ച്ച് ര​ണ്ട് പ​തി​റ്റാ​ണ്ടു​മു​ന്പാ​ണ് അ​ദ്ദേ​ഹം വ​യ​നാ​ട് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നു രൂ​പം ന​ൽ​കി​യ​ത്.

പ​രി​സ്ഥി​തി സ്നേ​ഹി​യാ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ മി​ക​ച്ച ക​ർ​ഷ​ക​നു​മാ​യി​രു​ന്നു. ഫാം ​ടൂ​റി​സം എ​ന്ന ആ​ശ​യ​വു​മാ​യി സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​വ​രു​ടെ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വ​യ​നാ​ട് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന മ​ഴ മ​ഹോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ര​വീ​ന്ദ്ര​ൻ. മ​ര​ണ​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ക്ക​രു​തെ​ന്നും പ​ഠ​ന ആ​വ​ശ്യ​ത്തി​ന് വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 85-ാം വ​യ​സി​ൽ അ​ന്ത​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക​ദേ​ഹം മേ​പ്പാ​ടി ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ബ​ന്ധു​ക്ക​ൾ കൈ​മാ​റി.

Tags : Wayanad

Recent News

Up