കൂരോപ്പട: വൈദ്യുതി ലൈനിൽ കയറിയ കുരങ്ങൻ ഷോക്കേറ്റ് ചത്തു. കൂരോപ്പട കവലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു അപകടം. പ്രദേശത്തെ വൈദ്യുതി പോസ്റ്റിൽ കയറിയ കുരങ്ങൻ ഉയർന്ന വോൾട്ടേജ് ലൈനിലേക്കു കടക്കുകയായിരുന്നു. സമീപത്തെ സ്കൂളിനു പരിസരത്തും മറ്റുമായി പതിവായി ചുറ്റിക്കറങ്ങുന്ന കുരങ്ങനാണ് ചത്തതെന്നു വ്യാപാരികൾ പറഞ്ഞു.
ഷോക്കേറ്റയുടൻ വ്യാപാരികൾ കെഎസ്ഇബിയിൽ ബന്ധപ്പെട്ട് വൈദ്യുതി വിച്ഛേദിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നു വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി താഴെ ഇറക്കിയശേഷം കുരങ്ങനെ കൊണ്ടുപോയി.
Tags : nattu vishesham monkey shocked