x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​​രേ​​ഷി​​ന്‍റെ കു​​ടും​​ബ​​ത്തി​​നാ​​യി നാ​​ടൊ​​ന്നി​​ക്കു​​ന്നു


Published: February 1, 2026 06:48 AM IST | Updated: February 1, 2026 06:48 AM IST

നീ​​ണ്ടൂ​​ർ: മോ​​നി​​പ്പ​​ള്ളി​​യി​​ൽ ജ​​നു​​വ​​രി 12നു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച കു​​റു​​പ്പ​​ൻ​​പ​​റ​​മ്പി​​ൽ സു​​രേ​​ഷ്-​അ​​മ്പി​​ളി ദ​​മ്പ​​തി​​ക​​ളു​​ടെ കു​​ടും​​ബ​​ത്തെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി നാ​​ടൊ​​രു​​മി​​ക്കു​​ന്നു. ഇ​​വ​​രു​​ടെ ര​​ണ്ടു മ​​ക്ക​​ളു​​ടെ പ​​ഠ​​നം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ താ​​ങ്ങാ​​കാ​​നാ​​ണ് ജ​​ന​​കീ​​യ സ​​മി​​തി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി എ​​ന്നി​​വ​​ർ ര​​ക്ഷാ​​ധി​​കാ​​രി​​ക​​ളും നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് സ​​വി​​ത ജോ​​മോ​​ൻ ചെ​​യ​​ർ​​മാ​​നും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രാ​​യ ആ​​ന​​ന്ദ് ബാ​​ബു, ജിം ​​അ​​ല​​ക്സ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രാ​​യ ആ​​ശ റെ​​ജി, സി​​നു ജോ​​ൺ, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ശ്രീ​​കു​​മാ​​ർ പ്ലാ​​ത്താ​​നം, മെം​​ബ​​ർ തോ​​മ​​സ് കോ​​ട്ടൂ​​ർ എ​​ന്നി​​വ​​ർ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ​​മാ​​രു​​മാ​​യി രൂ​​പീ​​ക​​രി​​ച്ച ജ​​ന​​കീ​​യ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്നു മു​​ത​​ൽ നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​ഴു​​വ​​ൻ വീ​​ടു​​ക​​ളും സ​​ന്ദ​​ർ​​ശി​​ച്ച് കു​​ടും​​ബസ​​ഹാ​​യ ഫ​​ണ്ട് ശേ​​ഖ​​ര​​ണം ന​​ട​​ത്തും.

ഈ ​​ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ എ​​ല്ലാ​​വ​​രും ആ​​ത്മാ​​ർ​​ഥ​​മാ​​യി സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​വി​​ത ജോ​​മോ​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Up