x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം


Published: February 21, 2026 05:56 AM IST | Updated: February 21, 2026 05:56 AM IST

കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വു​നാ​യ​ക​ൾ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ല്‍ ക​യ​റി പ​റ്റാ​നു​ള്ള ധൃ​തി​ക്കൊ​പ്പം തെ​രു​വു​നാ​യ​ക​ളെ​യും പേ​ടി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍. തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ​യു​ള്ള പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ്ലാ​റ്റ്ഫോ​മു​ക​ളെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് പു​റ​ത്ത് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തു​മൂ​ലം പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണി​വ.

ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത്.​ട്രെ​യി​ൻ ക​യ​റു​ന്ന​തു​വ​രെ ഭീ​തി​യി​ൽ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് കൊ​ച്ചു​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍. പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ബു​ദ്ധി​മു​ട്ടി​ലാ​യി. രാ​ത്രി​യാ​യാ​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് എ​ത്തു​ന്ന​ത്. പ്ലാ​റ്റ്ഫോ​മി​ലെ ച​വ​റ്റു​കൊ​ട്ട​യി​ലെ ഭ​ക്ഷ്യ​മാ​ലി​ന്യ​ങ്ങ​ൾ പു​റ​ത്തി​ടു​ന്ന​തും പ​തി​വാ​യി. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും മാ​ലി​ന്യം പെ​രു​കു​ന്ന​താ​ണ് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​ണെ​ന്ന് യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു.

പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്റ്റേ​ഷ​ന​ക​ത്ത്‌ ടി​ക്ക​റ്റ് കൗ​ണ്ട​റി​ന്‌ സ​മീ​പ​ത്തും പു​റ​ത്ത് പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ളി​ലും ക​റ​ങ്ങി​ത്തി​രി​യു​ന്ന നാ​യ്‌​ക്ക​ള്‍ പ​ല​തും അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള​താ​ണ്. യാ​ത്ര​ക്കാ​ര്‍​ക്ക് ക​ടി​യേ​റ്റ സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ൽ പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നും സം​ഭ​വ​ത്തി​ല്‍ തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണു​ള്ള​തെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും നി​ര​വ​ധി ത​വ​ണ വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​ത​യി​ല്‍​പെ​ടു​ത്തി​യി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ട്ടി​ല്ല. കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി പൂ​ര്‍​ണ വി​ജ​യ​ത്തി​ല്‍ എ​ത്തി​യി​ട്ടി​ല്ല.

Tags : Local News Nattuvishesham Kozhikode

Recent News

Up