x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ ചൂ​ടി​ൽ ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി, സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പാ​ളി


Published: February 16, 2026 03:58 AM IST | Updated: February 16, 2026 03:58 AM IST

ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണത്തിനു നട്ട ചെ​ടി​ക​ൾ കരിഞ്ഞുണങ്ങിയ നിലയിൽ.

അ​ടൂ​ർ: സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ന​ട്ടു​പി​ടി​പ്പി​ച്ച അ​ല​ങ്കാ​ര ചെ​ടി​ക​ൾ വേ​ന​ൽ​ചൂ​ടി​ൽ ക​രി​ഞ്ഞു​ണ​ങ്ങി. ന​ഗ​ര​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ നെ​ല്ലി​മൂ​ട്ടി​പ്പ​ടി ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്തെ ട്രാ​ഫി​ക് ഡി​വൈ​ഡ​റി​നു​ള്ളി​ൽ ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് ന​ഗ​ര​സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ പു​തു​മ​യാ​ർ​ന്ന രൂ​പം വ​ള​രെ ശ്ര​ദ്ധേ​യ​മാ​കു​ക​യും ചെ​യ്ത​താ​ണ്. ഇ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലെ പാ​ളി​ച്ച മൂ​ലം വേ​ന​ൽ​ച്ചൂ​ടി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്.
സ്ഥി​ര​മാ​യി വെ​ള്ള​മൊ​ഴി​ക്കു​ന്ന സം​വി​ധാ​ന​മി​ല്ലെ​ങ്കി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ചെ​ടി​ക​ളും ന​ശി​ക്കു​മെ​ന്ന മ​ട്ടാ​ണ്.

സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യ പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up