x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വ​രാ​ജ്യ ശു​ശ്രൂ​ഷ ചാ​ല​ക​ശ​ക്തി: ഡോ.​ ക്ലി​യോ​ഫ​സ് ജെ. ​ലാ​റു


Published: February 15, 2026 03:42 AM IST | Updated: February 15, 2026 03:42 AM IST

മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന യോ​ഗ​ത്തി​ൽ ഡോ.​ ക്ലി​യോ​ഫ​സ് ജെ. ​ലാ​റു പ്ര​സം​ഗി​ക്കു​ന്നു.

മാ​രാ​മ​ൺ: ദൈ​വ​രാ​ജ്യ​ത്തി​ന്‍റെ ശു​ശ്രൂ​ഷ ആ​യാ​സ​ര​ഹി​ത​മ​ല്ല, മ​റി​ച്ച് അ​തൊ​രു ചാ​ല​ക​ശ​ക്തി​യാ​ണെ​ന്ന് ഡോ. ​ക്ലി​യോ​ഫ​സ് ജെ. ​ലാ​റു. മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​കം അ​തി​ന്‍റെ എ​ല്ലാ പു​തി​യ സാ​ധ്യ​ത​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന കാ​ല​ത്ത്, മ​നു​ഷ്യ​ന്‍റെ വേ​ല​യും ഇ​ട​ങ്ങ​ളും, കാ​ഴ്ച​ക​ളും, കാ​ഴ്ച​പ്പാ​ടു​ക​ളും പു​നഃ​ക്ര​മി​ക​രി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ്. കൊ​യ്ത്ത് വ​ള​രെ​യും വേ​ല​ക്കാ​ര്‍ വി​ര​ള​വും എ​ന്ന് ചി​ന്തി​ക്കു​ന്ന കാ​ല​ത്ത്, അ​തി​നെ ഒ​ന്ന് പു​ന​ര്‍​വാ​യ​ന ചെ​യ്യേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണ്. വേ​ല​ക്കാ​ര്‍ അ​നേ​ക​രെ​ങ്കി​ലും​കൊ​യ്ത്തും വേ​ല​സ്ഥ​ല​ങ്ങ​ളും ഉ​ണ്ടോ എ​ന്നു​ള്ള​താ​ണ് പ്ര​സ​ക്ത​മാ​യ ചോ​ദ്യം. ശു​ശ്രൂ​ഷ​യി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ആ​ദ്യ​നാ​ളു​ക​ളി​ല്‍ ഉ​ണ്ടാ​വു​ക സ്വ​ഭാ​വി​ക​മാ​ണ്. എ​ന്നി​രു​ന്ന​ലും കൊ​ഴി​ഞ്ഞു​പോ​കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ കൊ​യ്ത്താ​യി മാ​റു​ക​യെ​ന്ന​ത് ക്രൈ​സ്ത​വ ധ​ർ​മ​മാ​ണെ​ന്ന് ക്ലി​യോ​ഫ​സ് ജെ. ​ലാ​റു പ​റ​ഞ്ഞു.

ഭ​വ​ന​ങ്ങ​ളി​ലും ക്രി​സ്തു​വ​ഴി​ക​ളി​ലും ഉ​റ​ച്ചു നി​ൽ​ക്കാ​നും ക്രി​സ്താ​നു​ഭ​വ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടാ​നും ദൈ​വ​രാ​ജ്യ ശു​ശ്രൂ​ഷ കാ​ര​ണ​മാ​ക​ണം. ക​ഴി​വു​ക​ള്‍​ക്കും സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കും അ​പ്പു​റം അ​തി​നോ​ടു​ചേ​രു​വാ​നും പു​തു​സാ​ക്ഷ്യ​മാ​തൃ​ക​ക​ളും അ​നേ​ക​രെ ചേ​ര്‍​ക്കു​ന്ന അ​നു​ഭ​വം ഉ​ണ്ടാ​കു​വാ​നും സാ​ധി​ക്ക​ണം.

ജീ​വി​ത​ങ്ങ​ള്‍ ദൈ​വ​ക​ര​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ മ​നോ​ഹ​ര​പാ​ത്ര​മാ​യി തീ​രും. അ​ത് സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ ചി​ന്ത​യി​ലും മ​ന​സി​ലും ചേ​ർ​ക്കു​മ്പോ​ള്‍ പു​തു​വാ​താ​യ​ന​ങ്ങ​ള്‍ തു​റ​ക്ക​പ്പെ​ടും. മ​നോ​ഹ​ര​മാ​യ സാ​ക്ഷി​ക​ളാ​യി തീ​രു​മ്പോ​ൾ, അ​നേ​ക​രി​ല്‍ വെ​ളി​ച്ചം പു​ല​രു​മെ​ന്ന് ഡോ. ​ക്ലി​യോ​ഫ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ.​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up