ചാത്തന്നൂരിൽ മുസ്ലീം ലീഗ് പരവൂർ മണ്ഡലം ജനറൽ സെക്രട്ടറി അൻഷാദ് അഹമ്മദ് തുപ്പാശേരിൽ പ്രതിഷേധ ജ്വാല തെളിയിക്കുന്നു.
ചാത്തന്നൂർ: മണ്ണിട്ട് നികത്തിയ ഉയരപ്പാതകൾക്കു പകരം സുരക്ഷിതമായ തൂണുകളിൽ എലിവേറ്റഡ് പാതകൾ നിർമിക്കണമെന്നാവശ്യപ്പെട്ടു ചാത്തന്നൂരിൽ നടത്തിവരുന്ന പ്രതിഷേധ ജ്വാല തെളിക്കൽ സമരം 12 ദിവസം പിന്നിട്ടു.
ചാത്തന്നൂർ സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന സമരപരിപാടികളുടെ ഭാഗമായി മുസ്ലീംലീഗ് പ്രവർത്തകർ പ്രതിഷേധ ജ്വാല തെളിച്ച് സമരത്തിൽ പങ്കാളിയായി. മുസ്ലീം ലീഗ് പരവൂർ മണ്ഡലം ജനറൽ സെക്രട്ടറി അൻഷാദ് അഹമ്മദ് തുപ്പാശേരിൽ പ്രതിഷേധ ജ്വാല തെളിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഷെരീഫ് അധ്യക്ഷത വഹിച്ചു.
സമരസമിതി കൺവീനർ കെ.കെ.നിസാർ, വികസന സമിതി ട്രഷറർ വി.എ .മോഹൻലാൽ, കെ.രാമചന്ദ്രൻ പിള്ള, ശശിധരൻ, എൻ.അനിൽകുമാർ, സുനീഷ്, ആർ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം ആറിനു കൊല്ലം ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ദിലീപ് കുമാർ പ്രതിഷേധ ജ്വാല തെളിക്കും.
Tags : Local News Nattuvishesham Kollam