x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന​ശാ​ല​യു​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: February 3, 2026 06:00 AM IST | Updated: February 3, 2026 06:00 AM IST

ഓ​യൂ​ർ: അ​മ്പ​ലം​കു​ന്ന് മു​ത്താ​രം​കു​ന്ന് വാ​യ​ന​ശാ​ല​യു​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി െ ന്‍റ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം പ്രേം​കു​മാ​ർ നി​ർ​വ​ഹി​ച്ചു. വാ​യ​ന​യും ക​ല​യും സ​മൂ​ഹ​ത്തി െ ന്‍റ ഉ​ന്ന​മ​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ്് അ​ഡ്വ.അ​ഭ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ശാ​ല​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ 'മു​ത്താ​രം' മാ​സി​ക​യു​ടെ പ്ര​കാ​ശ​നം പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി.​എ​ൻ.​മു​ര​ളി നി​ർ​വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഗ്ര​ന്ഥ​ശാ​ല സം​ഘം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം രാ​ജ​ൻ ബോ​ധി നി​ർ​വ​ഹി​ച്ചു.


വാ​ർ​ഡ് മെ​മ്പ​ർ അ​ഭീ​ഷ് കൃ​ഷ്ണ​ൻ സ​മ്മാ​ന​ക്കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ജി.ആ​ർ.സ​ജി​ത്ത്, ബാ​ല​വേ​ദി സെ​ക്ര​ട്ട​റി ജീ​വ​രാ​ജ്, യു​വ​ജ​ന​വേ​ദി ജോ.സെ​ക്ര​ട്ട​റി കീ​ർ​ത്ത​ന, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി ബി​ജി, ഭ​ര​ണ​സ​മി​തി അം​ഗം ഡോ.വി.എസ്.ആ​തി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​യ​ന​ശാ​ല​യു​ടെ ചു​വ​രു​ക​ളി​ൽ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച ചി​ത്ര​കാ​ര​ൻ സു​രേ​ഷ് ഉ​പാ​സ​ന​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

 

Tags : nattu vishesham renovated library

Recent News

Up