മരുത്തോർവട്ടം ബൈബിൾ കൺവൻഷൻ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
ചേർത്തല: എല്ലാ പുതുവർഷവാരത്തിലും നടന്നുവരാറുള്ള മരുത്തോർവട്ടം ബൈബിൾ കൺവൻഷനു തുടക്കമായി.
ഈ വർഷത്തേത് 33-ാമത് ബൈബിൾ കൺവൻഷനാണ് നടക്കുന്നത്. വിവിധ മേഖലകളിൽനിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത് ജീവിതനവീകരണം നടത്തുന്ന മരുത്തോർവട്ടം ബൈബിൾ കൺവൻഷൻ ഇന്നലെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
ചേർത്തല മുട്ടം ഫൊറോനാ വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. ധ്യാനഗുരു ഫാ. ബോസ്കോ ഞാളിയത്ത്, വികാരി ഫാ. ജോർജ് മൂഞ്ഞേലി തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്കു നേതൃത്വം നൽകി.
ദിവസവും വൈകുന്നേരം 4.30 മുതൽ ഒമ്പതു വരെയാണ് കൺവൻഷൻ. ജനുവരി നാലിന് സമാപിക്കും.