അന്പതുനോമ്പിലെ ആദ്യവെളളിയാഴ്ചയായ ഇന്നലെ അരുവിത്തുറ വല്യച്ചൻമലയിലേക്കു നടന്ന കുരിശിന്റെ വഴി.
അരുവിത്തുറ: സഹനത്തിന്റെയും അനുതാപത്തിന്റെയും പശ്ചാതാപത്തിന്റെയും കാലമായ വലിയ നോമ്പിലെ ആദ്യവെളളിയാഴ്ചയായ ഇന്നലെ പ്രാർഥനാമന്ത്രങ്ങൾ ഉരുവിട്ട് നിരവധി വിശ്വാസികൾ വല്യച്ചൻമല കയറി. അരുവിത്തുറ പള്ളിയിൽനിന്ന് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച കുരിശിന്റെ വഴിയിൽ സന്യസ്തരും, കുട്ടികളും ഉൾപ്പടെ ആയിരങ്ങൾ പങ്കെടുത്തു.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ ഫാ. തോമസ് വടക്കേൽ പീഢാനുഭവ സന്ദേശം നൽകി. വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നയ്ക്കാട്ട്, ഫാ. ഗോഡ്സൺ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ, ഡീക്കൻ ബ്ലെസിൻ ഒസിഡി എന്നിവർ നേതൃത്വം നൽകി.