x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ​ക്ക​ളം പാ​ത​യോരത്തെ പാഴ്ച്ചെടികൾ പന്നികളുടെ ഒളിത്താവളം


Published: January 29, 2026 07:33 AM IST | Updated: January 29, 2026 07:33 AM IST

ത​ത്ത​മം​ഗ​ലം: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​റോ​ഡ് പാ​റ​ക്ക​ള​ത്ത് വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച പാ​ഴ്ചെ​ടി​ക​ളി​ൽ ത​മ്പ​ടി​ച്ച പ​ന്നി​ക​ൾ ഭീ​ഷ​ണി​യാ​യി. പ​ക​ൽ സ​മ​യ​ത്തു​പോ​ലും പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ റോ​ഡി​ലി​റ​ങ്ങു​ന്ന​തു യാ​ത്രി​ക​ർ​ക്കു ദു​രി​ത​മാ‍​യി.

ക​ല്ല​ഞ്ചി​റ, പ​ള്ളി​മൊ​ക്ക്, ത​ത്ത​മം​ഗ​ലം, പെ​ൻ​കോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ ചി​റ്റൂ​രി​ലേ​ക്കെ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണി​ത്. നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​യി​ട്ടും പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ശ​ല്യ​ത്തി​നു കു​റ​വി​ല്ല. രാ​ത്രി​യി​ൽ പ​ന്നി​ക്കൂ​ട്ട​ങ്ങ​ളി​ൽ​നി​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ടാ​റു​ള്ള​തെ​ന്നു ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ പ​റ​യു​ന്നു.

പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലേ​ക്കും പ​ന്നി​ക്കൂ​ട്ട​ങ്ങ​ളെ​ത്തു​ന്ന​തു വി​ന​യാ​യി​ട്ടു​ണ്ട്. പാ​ഴ്ചെ​ടി​ക​ളും വ​ള​ർ​ന്നു പ​ന്ത​ലി​ച്ച പു​ല്ലും മു​റി​ച്ച് നീ​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : nattu visheshsam weeds along paddy field

Recent News

Up