x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ച​ന​മാ​രി ക​ണ്‍​വ​ന്‍​ഷ​ന്‍ കു​റു​പ്പ​ന്ത​റ​യി​ല്‍


Published: February 14, 2026 07:07 AM IST | Updated: February 14, 2026 07:07 AM IST

സി​എ​സ്‌​ഐ ഏ​റ്റു​മാ​നൂ​ര്‍ വൈ​ദി​ക ജി​ല്ല വ​ച​ന​മാ​രി ക​ണ്‍​വ​ന്‍​ഷ​ന്‍ സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ടു​ത്തു​രു​ത്തി: ഏ​കാ​ന്ത​ത​യെ​യും ശൂ​ന്യ​ത​യെ​യും മ​നു​ഷ്യ​ന്‍ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക അ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍. സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ഏ​റ്റു​മാ​നൂ​ര്‍ വൈ​ദി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന വ​ച​ന​മാ​രി ക​ണ്‍​വ​ന്‍​ഷ​ന്‍ കു​റു​പ്പ​ന്ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ റ​വ. ജേ​ക്ക​ബ് ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ബെ​ന്നി തോ​മ​സ് വ​ച​ന​മാ​രി ക​ണ്‍​വ​ന്‍​ഷ​ന്‍ സ്ഥാ​പ​ക​നാ​യ റ​വ.​കെ.​എം. ജോ​ണ്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. റ​വ. ഷി​ബി​ന്‍ വ​ര്‍​ഗീ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ റ​വ. ദി​ലീ​പ് ഡേ​വി​ഡ്‌​സ​ണ്‍ മാ​ര്‍​ക്ക്, ക​ണ്‍​വ​ന്‍​ഷ​ന്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പോ​ള്‍​സ​ണ്‍ ജോ​ണ്‍, ഏ​റ്റു​മാ​നൂ​ര്‍ വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​ര്‍, വി​ശ്വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്തു.

ലി​സി ജോ​ണ്‍ ഒ​രു വ​ര്‍​ഷ​മെ​ടു​ത്തു ത​യാ​റാ​ക്കി​യ ഇം​ഗ്ലീ​ഷ് ബൈ​ബി​ളി​ന്‍റെ കൈ​യെ​ഴു​ത്തു​പ്ര​തി ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു. കു​റു​പ്പ​ന്ത​റ മാ​ര്‍​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ഇ​ന്നും നാ​ളെ​യും വൈ​കൂ​ന്നേ​രം ആ​റു മു​ത​ല്‍ ഒ​മ്പ​തു​വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍. നാ​ളെ ക​ണ്‍​വ‌​ന്‍​ഷ​ന്‍ സ​മാ​പി​ക്കും.

Tags : Local News Nattuvishesham Kottayam

Recent News

Up