മഞ്ഞനിക്കര ദയറായിൽ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94 ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് കബറിങ്കൽ യൽദോ മാർ തീത്തൂസ് മെത്രാപ്പോലീത്തയു
പത്തനംതിട്ട: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94 ാമത് ഓർമപ്പെരുന്നാൾ സമാപിച്ചു. പെരുന്നാളിന്റെ സമാപനദിവസമായിരുന്ന ഇന്നലെ പുലർച്ചെ മാർ സ്തേഫാനോസ് കത്തീഡ്രലില്‍ യൂഹാനോന്‍ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ കുർബാന നടന്നു.
ദയറാ കത്തീഡ്രലിൽ പുലർച്ചെ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഏലിയാസ് മാർ യൂലിയോസ്, ഐസക് മാർ ഒസ്താത്തിയോസ് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായിരുന്നു.
അമേരിക്കൻ ഭദ്രാസന ആർച്ച് ബിഷപ് യൽദോ മാർ തീത്തൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ പെരുന്നാൾ വിശുദ്ധ കുർബാന നടന്നു. തുടർന്ന് പാത്രിയർക്കീസ് ബാവയുടെ കബറിങ്കലും മഞ്ഞനിക്കര കത്തീഡ്രലിലെ ഇതര കബറുകളിലും ധൂപാർപ്പണം നടന്നു. റാസ, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിച്ചു.