പിക്കപ്പ് വാൻ ഇടിച്ച് തകർന്ന കാർ.
താമരശേരി: വെളിമണ്ണയിൽ യുവാവിന്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർക്കുകയും വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ എടുത്ത് വെളിമണ്ണയിൽ എത്തിയ പ്രതി കാർ ഇടിച്ച് തകർക്കുകയായിരുന്നു.
അവിടെ നിന്നും കടന്ന പ്രതി സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിട്ടു. സമീപത്തെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഇവിടെ നിന്നും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് ഓമശേരി മങ്ങാടുള്ള പെട്രോൾ പമ്പിൽ എത്തിയ പ്രതി പിക്കപ്പിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് പറമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പ് എടുത്ത് രക്ഷപ്പെടുകയായിരുന്നു.
പെട്രോൾ പമ്പിലെ സിസിടിവിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആളെ കുറിച്ച് സൂചന ലഭിച്ചതായി താമരശേരി പോലീസ് പറഞ്ഞു.
Tags : Local News Nattuvishesham Kozhikode