x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ത്തി​ൽ കാണി​ക്കവ​ഞ്ചി​ക​ൾ കു​ത്തിത്തുറ​ന്ന് മോ​ഷ​ണം


Published: January 23, 2026 06:08 AM IST | Updated: January 23, 2026 06:08 AM IST

ത​ഴു​ത്ത​ല മു​രു​ക്കും കാ​വ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന വ്യ​ക്തി​യു​ടെ സി​സി ടി ​വി ദൃ​ശ്യം

കൊ​ട്ടി​യം:​ കൊ​ട്ടി​യം ത​ഴു​ത്ത​ല മു​രു​ക്കും​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോ​ഷ​ണം.​ ഇ​ത​ര​സം​സ്ഥാ​ന മോ​ഷ്ടാ​വാ​ണെ​ന്നു സം​ശ​യിക്കുന്നു. മൂ​ന്നു കാ​ണി​ക്കവ​ഞ്ചി​ക​ൾ കു​ത്തി തു​റ​ന്ന് ഏ​ക​ദേ​ശം ഇ​രു​പ​ത്തി​യ​യ്യാ​യിരത്തോ​ളം രൂ​പാ അ​പ​ഹ​രി​ച്ചു. മോ​ഷ്ടാ​വ് അ​മ്പ​ല​ത്തി​ലെ ശ്രീ​കൃ​ഷ്ണ സ്വാ​മീ ക്ഷേ​ത്ര​ത്തി​ന്‍റെ വാ​തി​ൽ കു​ത്തി തു​റ​ക്കു​വാ​നും ശ്ര​മം ന​ട​ത്തി.

മോ​ഷ്ടാ​വി​ന്‍റെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ല​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Kollam

Recent News

Up