ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നിലമ്പൂർ: കാലത്തിനനുസരിച്ച് മരവ്യവസായ മേഖലയിലും മാറ്റങ്ങൾ ഉണ്ടാകണമെന്ന് എ.പി. അനിൽകുമാർ എംഎൽഎ. ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്പാട് താളിപ്പൊയിലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരവ്യവസായ മേഖലയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. മറ്റ് നിർമാണ സാമഗ്രികളേക്കാൾ ഈടുനിൽക്കുന്നതും പ്രകൃതി സൗഹൃദവുമായ മരത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബീരാൻകുട്ടി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സി.എൻ. അഹമ്മദ് കുട്ടി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ആയിക്കലം എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വ്യവസായ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിൽ ഉണ്ടായിരുന്നു.
Tags : Local News Nattuvishesham Malappuram