തിരുമുക്ക് അടിപ്പാത സമരം ഡോ. മേരി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.
ചാത്തന്നൂർ: തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ടു തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ അൻപത്തിനാലാം ദിവസം ചാത്തന്നൂർ വൈഡബ്ല്യുസിഎ പ്രവർത്തകരാണ് സായാഹ്ന സത്യഗ്രഹസമരത്തിൽ പങ്കെടുത്തത്.
പ്രതിഷേധ ജ്വാല തെളിയിച്ചു ചാത്തന്നൂർ വൈഡബ്ല്യുസിഎ സീനിയർ മെമ്പർ ഡോ. മേരികുര്യാക്കോസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ വൈഡബ്ല്യുസിഎ പ്രസിഡന്റ് എലിസബത്ത് ജോയ് അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ വൈഡബ്ല്യുസിഎ വൈസ് പ്രസിഡന്റ് അന്നമ്മ റോയ്, സെക്രട്ടറി പ്രിൻസി ജോൺസൺ, സിസി ജേക്കബ്, ചാത്തന്നൂർ പഞ്ചായത്ത് അംഗം ഷൈനി ജോയ്, കുഞ്ഞുമോൾ അലക്സ്, ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ അഡ്വ.സത്ജിത്, പരവൂർക്കാർ കൂട്ടായ്മ കൺവീനർ സന്തോഷ് പാറയിൽക്കാവ്.കെ.ആർ.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ സ്വാഗതവും ജി.പി.രാജേഷ് നന്ദിയും പറഞ്ഞു. ഇന്ന് സമരസമിതി പ്രവർത്തകരാണ് സായാഹ്ന സത്യഗ്രഹസമരത്തിൽ പങ്കെടുക്കുന്നത്. സമരവേദിയിൽ തയാറാക്കിയ പ്രതിഷേധ ജ്വാല കത്തിച്ചു സാഹിത്യകാരൻ ഡി.സുധീന്ദ്രബാബു സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യും.
Tags : YWCA Local News Kollam Nattuvishesham