x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ഇ​ത്ത​വ​ണ​യും ഈ​ന്ത​പ്പ​ന​ക​ൾ നി​റ​യെ കാ​യ്ച്ചു


Published: February 9, 2026 05:07 AM IST | Updated: February 9, 2026 05:07 AM IST

പാ​ടി​ച്ചി​റ ആ​ല​ത്തൂ​ർ പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ രാ​ജു ത​ന്‍റെ ഈ​ന്ത​പ്പ​ന​യു​ടെ സ​മീ​പം.

പു​ൽ​പ്പ​ള്ളി: ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു പോ​ലെ ഇ​ത്ത​വ​ണ​യും ഈ​ന്ത​പ്പ​ന​ക​ൾ നി​റ​ച്ച് കാ​യ്ച്ച​തോ​ടെ കാ​ണി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. പാ​ടി​ച്ചി​റ ആ​ല​ത്തൂ​ർ പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ രാ​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ഈ​ന്ത​പ്പ​ന​ക​ൾ നി​റ​യെ കാ​യ്ച്ച് നി​ൽ​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷം മു​ന്പ് പു​തി​യ​വീ​ട്ടി​ൽ താ​മ​സ​മാ​ക്കി​യ​പ്പോ​ഴാ​ണ് താ​മ​ര​ശേ​രി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ഈ​ന്ത​പ്പ​ന​യു​ടെ നാ​ല് തൈ​ക​ൾ ന​ട്ട​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നാ​ല് കു​ല​ക​ൾ കാ​യ്ച്ചെ​ങ്കി​ലും ഇ​ത്ത​വ​ണ​യാ​ണ് നി​റ​യെ കാ​യി​ട്ട​ത്. കാ​യ്ച്ചു നി​ൽ​ക്കു​ന്ന ഈ​ന്ത​പ്പ​ന​ക​ൾ കാ​ണാ​നും ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രാ​ജു​വി​ന്‍റെ വീ​ട്ടി​ലേ​ക്കെ​ത്തു​ന്ന​ത്. ജി​ല്ല​യി​ലും ഈ​ന്ത​പ്പ​ന ന​ല്ല​പോ​ലെ വ​ള​രു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ത​ങ്ങ​ളു​ടെ മു​റ്റ​ത്തെ ഈ​ന്ത​പ്പ​ന​ക​ളെ​ന്ന് രാ​ജു പ​റ​ഞ്ഞു.

Tags : Local News Nattuvishesham Wayanad

Recent News

Up