കൊച്ചി @ സമൃദ്ധിയിൽ അത്താഴം കഴിക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി , ഭാര്യ ബെറ്റി ബേബി, മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ, സിപിഎം ജില്ലാ സെക്രട
കൊച്ചി: വര്‍ഗീയതയുമായി കൂട്ടുകൂടുന്നവരെ അകറ്റിനിര്‍ത്താന്‍ ജാഗ്രതയുണ്ടാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കൊച്ചി കോര്പറേഷന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ ജാഗ്രതപാലിക്കാനുള്ള രാഷ്ട്രീയപോരാട്ടമാണ്. കേരളത്തിന്റെ സുരക്ഷിതഭാവിക്കും ക്ഷേമത്തിനും അത് പ്രധാനമാണെന്നും ബേബി പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി എന്‍. അരുണ്‍ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി. മന്ത്രി പി. രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, പ്രഫ. കെ.വി. തോമസ്, വി.വി. ജോഷി, സാബു ജോര്‍ജ്, സി.എം. ദിനേശ് മണി, കെ.ജെ. മാക്സി എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.
മേയര്‍ എം. അനില്‍കുമാര്‍ ജനറല്‍ കണ്‍വീനറും എന്‍. അരുണ്‍ ചെയര്‍മാനും ജോണ്‍ ഫെര്‍ണാണ്ടസ് ട്രഷറുമായി 3001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.