x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ചു മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്


Published: February 18, 2026 12:51 AM IST | Updated: February 18, 2026 12:51 AM IST

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത പ​ന്ത​ലാം​പാ​ടം നീ​ലി​പ്പാ​റ​യ്ക്കു​സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റി കോ​ൺ​ക്രീ​റ്റ് ബാ​രി​ക്കേ​ഡി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി​മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ല​ത്തൂ​ർ വാ​നൂ​ർ മ​രു​തം​കാ​ട് സ​ന വീ​ട്ടി​ൽ ബീ​ഫാ​ത്തി​മ (80), മ​ക്ക​ളാ​യ സാ​റാ​ബി (65), ഇ​സ്മ​യി​ൽ (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്നു കാ​ർ. ഇ​സ്മ​യി​ലാ​ണ് വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത്. എ​തി​ർ​ദി​ശ​യി​ൽ നി​ന്നു​വ​ന്ന മ​റ്റൊ​രു വാ​ഹ​നം നീ​ലി​പ്പാ​റ​യി​ലെ യു​ടേ​ൺ​വ​ഴി പെ​ട്ടെ​ന്ന് ക​ട​ന്ന​പ്പോ​ൾ വ​ശ​ത്തേ​ക്കു വെ​ട്ടി​ച്ച കാ​ർ കോ​ൺ​ക്രീ​റ്റ് ബാ​രി​ക്കേ​ഡി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വാ​ണി​യം​പാ​റ 108 ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​വെ പോ​ലീ​സും പ​ന്നി​യ​ങ്ക​ര ടോ​ൾ ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags : Three injured nattuvishesham local news

Recent News

Up