x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​പ്പ​ടി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്ക്


Published: December 29, 2025 01:59 AM IST | Updated: December 29, 2025 01:59 AM IST

മ​ണ്ണം​പേ​ട്ട ക​രു​വാ​പ്പ​ടിയിൽ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ.

മ​ണ്ണം​പേ​ട്ട: ക​രു​വാ​പ്പ​ടി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പു​ളി​ഞ്ചോ​ട് സ്വ​ദേ​ശി​യാ​യ ഓ​ട്ടോ യാ​ത്ര​ക്കാ​രി​ക്കും ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍​ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്. മൂ​ക്കി​നു പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബൈ​ക്ക് യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ക​രു​വാ​പ്പ​ടി സെ​ന്‍റ​റി​ലാ​യി​രു​ന്നു അ​പ​ക​ടം.

മ​ണ്ണം​പേ​ട്ട ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ഓ​ട്ടോ പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ക​ട​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ കാ​ന​യി​ല്‍ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

Tags : Three injured nattuvishasham local news

Recent News

Up