x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ന​ടം പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ള്‍


Published: December 31, 2025 05:40 AM IST | Updated: December 31, 2025 05:40 AM IST

മീ​ന​ടം: സെ​ന്‍റ് ജോ​ണ്‍സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സ്‌​നാ​പ​ക യോ​ഹ​ന്നാ​ന്‍റെ ശി​രഛേ​ദ​ന​പ്പെ​രു​ന്നാ​ളി​നും 136-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​നും തു​ട​ക്ക​മാ​യി. റ​വ. കു​ര്യാ​ക്കോ​സ് റ​മ്പാ​ന്‍ കൊ​ടി​യേ​റ്റി.
നാ​ളെ രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന: റ​വ. തോ​മ​സ് കോ​ര്‍എ​പ്പി​സ്‌​കോ​പ്പ വേ​ങ്ക​ട​ത്ത്. ര​ണ്ടി​നു രാ​വി​ലെ 10നു ​ധ്യാ​നം. മൂ​ന്നി​നു വൈ​കു​ന്നേ​രം ആ​റി​ന് ന​മ​സ്‌​കാ​രം.

നാ​ലി​നു രാ​വി​ലെ ഏ​ഴി​ന് ന​മ​സ്‌​കാ​രം, എ​ട്ടി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന: റ​വ. സാ​ബു കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ ചോ​റാ​റ്റി​ല്‍, വൈ​കു​ന്നേ​രം 6.30ന് ​ന​മ​സ്‌​കാ​രം, 7.15ന് ​ഗാ​ന​ശു​ശ്രൂ​ഷ, 7.30ന് ​പ്ര​സം​ഗം: ഫാ. ​യൂ​ഹാ​നോ​ന്‍ വേ​ലി​ക്ക​ക​ത്ത്.

അ​ഞ്ചി​ന് വൈ​കു​ന്നേ​രം 6.30ന് ​ന​മ​സ്‌​കാ​രം, 7.15നു ​ഗാ​ന​ശു​ശ്രൂ​ഷ, 7.30ന് ​പ്ര​സം​ഗം: ഫാ. ​എ​മി​ന്‍ വ​ര്‍ഗീ​സ് പൊ​ന്‍പ​ള്ളി.ആ​റി​നു ദ​ന​ഹാ പെ​രു​ന്നാ​ള്‍. രാ​വി​ലെ 6.30ന് ​ന​മ​സ്‌​കാ​രം, ഏ​ഴി​ന് ദ​ന​ഹാ​യു​ടെ ശു​ശ്രൂ​ഷ: റ​വ. കു​ര്യ​ന്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ മാ​ലി​യി​ല്‍. വൈ​കു​ന്നേ​രം ആ​റി​ന് ന​മ​സ്‌​കാ​രം, 7.15ന് ​സെ​മി​ത്തേ​രി പ്രാ​ര്‍ഥ​ന, 7.45നു ​മ​ര്‍ത്ത്ശ്മൂ​നി കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് റാ​സ. 10ന് ​ചെ​ണ്ട​മേ​ളം.

പ്ര​ധാ​ന​ പെ​രു​ന്നാ​ള്‍ ദി​ന​മാ​യ ഏ​ഴി​നു രാ​വി​ലെ 7.30ന് ​ന​മ​സ്‌​കാ​രം, 8.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന-മ​ര്‍ക്കോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ഉ​ച്ച​ക​ഴി​ഞ്ഞ് സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ആ​റി​ന് കൊ​ടി​യി​റ​ക്ക്.

Tags : nattu vishesham Meenadam Church

Recent News

Up