ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ പാടന്തറ മൂച്ചിക്കണ്ടി വേർക്കടവ് ഗ്രാമത്തിൽ പുലി ആക്രമണത്തിൽ ആട് ചത്തു. പ്രദേശവാസി വീടിനു സമീപം കൂട്ടിൽ കെട്ടിയ ആടിനെയാണ് പുലി കൊന്നത്.
ഗ്രാമത്തിൽ ദിവസങ്ങൾ മുന്പും പുലി ആടിനെ പിടിച്ചിരുന്നു. പുലി സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കി. ഇതിനെ കൂടുവച്ച് പിടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : nattu vishesham Tiger