x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​വ​ര്‍​ഷം മു​ത​ല്‍ രാ​മ​നാ​ട്ടു​ക​ര- വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത​യി​ല്‍ ടോ​ള്‍ പി​രി​വ്


Published: December 31, 2025 07:42 AM IST | Updated: December 31, 2025 07:42 AM IST

കോ​ഴി​ക്കോ​ട്: പു​തു​വ​ര്‍​ഷ പു​ല​രി മു​ത​ല്‍ ദേ​ശീ​യ​പാ​ത 66ല്‍ ​കോ​ഴി​ക്കോ​ട് വെ​ങ്ങ​ളം- രാ​മ​നാ​ട്ടു​ക​ര റീ​ച്ചി​ല്‍ ടോ​ള്‍​പി​രി​വ് തു​ട​ങ്ങും. ടോ​ള്‍ നി​ര​ക്കി​ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12ന് ​ശേ​ഷം ടോ​ള്‍ പി​രി​വ് തു​ട​ങ്ങാ​നാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​നം. ടോ​ള്‍​നി​ര​ക്ക് ഉ​ട​ന്‍ വി​ജ്ഞാ​പ​നം ചെ​യ്യും.

പ​ന്തീ​രാ​ങ്കാ​വി​ലെ ടോ​ള്‍​പ്ലാ​സ​യു​ടെ പേ​ര് ഒ​ള​വ​ണ്ണ ടോ​ള്‍ പ്ലാ​സ എ​ന്നാ​ക്കി മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര ആ​സ്ഥാ​ന​മാ​യു​ള്ള ഹു​ളി എ​ന്ന ക​മ്പ​നി​യാ​ണ് മൂ​ന്നു​മാ​സ​ത്തേ​ക്ക് ടോ​ള്‍​പി​രി​വ് ന​ട​ത്തു​ക. തു​ട​ര്‍​ന്ന് ഒ​രു​വ​ര്‍​ഷ​ത്തേ​ക്കു​ള്ള ടോ​ള്‍ പി​രി​വി​ന് പു​തി​യ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കും. ടോ​ള്‍ പ്ലാ​സ​യു​ടെ 20 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്ക് 340 രൂ​പ​യു​ടെ പാ​സ് എ​ടു​ത്താ​ല്‍ ഒ​രു​മാ​സം​മു​ഴു​വ​ന്‍ എ​ത്ര​ത​വ​ണ വേ​ണ​മെ​ങ്കി​ലും യാ​ത്ര​ചെ​യ്യാം. നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് അ​ല്ലാ​ത്ത കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്ത ക​മേ​ഴ്സ്യ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​ള​വു​ണ്ട്.

കാ​ര്‍, ജീ​പ്പ്, ചെ​റി​യ വാ​ന്‍ എ​ന്നി​വ​ക്ക് ഒ​രു വ​ശ​ത്തേ​യ്ക്ക് ക​ട​ന്നു​പോ​കാ​ന്‍ 90 രൂ​പ ന​ല്‍​ക​ണം. 24 മ​ണി​ക്കൂ​റി​ന​കം തി​രി​ച്ചു​വ​ന്നാ​ല്‍ 45 രൂ​പ കൂ​ടി അ​ധി​കം ന​ല്‍​കി​യാ​ല്‍ മ​തി. ആ​കെ 135 രൂ​പ. മി​നി​ബ​സ്, ചെ​റി​യ ച​ര​ക്കു​ലോ​റി എ​ന്നി​വ​യ്ക്ക് ഒ​രു​വ​ശ​ത്തേ​യ്ക്ക് 145 രൂ​പ​യാ​ണ്. 24 മ​ണി​ക്കൂ​റി​ന​കം തി​രി​ച്ചു​വ​ന്നാ​ല്‍ 70 രൂ​പ കൂ​ടി ഈ​ടാ​ക്കും.

ആ​കെ 215 രൂ​പ. ബ​സ്, ട്ര​ക്ക് എ​ന്നി​വ​യ്ക്ക് 300 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ന​കം തി​രി​ച്ചു​വ​ന്നാ​ല്‍ 155 അ​ധി​ക​മാ​യി ഈ​ടാ​ക്കും. മൊ​ത്തം തു​ക 455. ത്രീ ​എ​ക്‌​സ്എ​ല്‍ ട്ര​ക്കു​ക​ള്‍ 330 രൂ​പ ന​ല്‍​ക​ണം. തി​രി​ച്ചു​വ​ന്നാ​ല്‍ 165 കൂ​ടി ചേ​ര്‍​ത്ത് ആ​കെ 495 രൂ​പ. എ​ച്ച്സി​എം, എം​എം​വി ട്ര​ക്കു​ക​ള്‍​ക്ക് 475 രൂ​പ​യാ​ണ് ന​ല്‍​കേ​ണ്ട​ത്. തി​രി​ച്ചു​വ​ന്നാ​ല്‍ 235 കൂ​ടി ന​ല്‍​ക​ണം. അ​മി​ത​വ​ലു​പ്പ​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട​ത് 575 രൂ​പ​യാ​ണ്. തി​രി​ച്ചു​വ​ന്നാ​ല്‍ 290 രൂ​പ കൂ​ടി ഈ​ടാ​ക്കും.

2021 ഓ​ഗ​സ്റ്റ് 15 ന് ​ആ​രം​ഭി​ച്ച വെ​ങ്ങ​ളം രാ​മ​നാ​ട്ടു​ക​ര റീ​ച്ചി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ണ്ട്. ഈ ​റീ​ച്ചി​ല്‍ 28.4 കി​ലോ​മീ​റ്റ​റാ​ണ് റോ​ഡി​ന്‍റെ നീ​ളം. 1700 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണ് ഈ ​റീ​ച്ചി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​ത്.

സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ന് 63 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് രാ​മ​നാ​ട്ടു​ക​ര- വെ​ങ്ങ​ളം റീ​ച്ച് പു​ര്‍​ത്തി​യാ​ക്കി​യ​ത്. ഈ ​റീ​ച്ചി​ല്‍ വെ​ങ്ങ​ളം, പൂ​ളാ​ടി​ക്കു​ന്ന്, തൊ​ണ്ട​യാ​ട്, ഹൈ​ലൈ​റ്റ് മാ​ള്‍, പ​ന്തീ​രാ​ങ്കാ​വ്, അ​ഴി​ഞ്ഞി​ലം, രാ​മ​നാ​ട്ടു​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഫ്‌​ളൈ ഓ​വ​റു​ക​ളു​ണ്ട്.

നി​ര്‍​മാ​ണം ന​ട​ത്തി​യ കെ​എം​സി ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍​സ് ത​ന്നെ 15 വ​ര്‍​ഷ​ത്തേ​ക്ക് പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ നി​ര്‍​വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ക​രാ​ര്‍. ടോ​ള്‍​പ്ലാ​സ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആം​ബു​ല​ന്‍​സ്, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ ടോ​ള്‍ പ്ലാ​സ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കും. അ​മി​ത വേ​ഗ​ത​യും മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്താ​ന്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കാ​മ​റ​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Toll collection New Year

Recent News

Up