തട്ടാംപടി - ആലങ്ങാട് റോഡിൽ ടോറസ് ലോറിയിൽ കേബിളുകൾ കുരുങ്ങിയതിനെ തുടർന്ന് തകർന്ന വൈദ്യുത പോസ്റ്റ്.
കരുമാലൂർ: തട്ടാംപടി-ആലങ്ങാട് റോഡിൽ ടോറസ് ലോറി ഇന്റർനെറ്റ് കേബിളിൽ കുരുങ്ങി മുന്നോട്ട് നീങ്ങിയതിനെ തുടർന്ന് ആറു വൈദ്യുത പോസ്റ്റുകൾ തകർന്നു. അപകടസമയം വൈദ്യുതി ബന്ധം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആലങ്ങാട് സിമന്റ് കട്ട നിർമാണ യൂണിറ്റിലേക്ക് നിർമാണ സാമഗ്രികളുമായി പോകുകയായിരുന്ന ലോറി ഇന്റർനെറ്റ് കേബിളിൽ കുരുങ്ങുകയായിരുന്നു. ഇന്റർനെറ്റ് കേബിളുകൾ വൈദ്യുത പോസ്റ്റിൽ ബന്ധിച്ചിരുന്നതിനാൽ ലോറി മുന്നോട്ട് നീങ്ങിയതോടെ ആറ് വൈദ്യുത പോസ്റ്റുകൾ തകർന്നു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു.
സംഭവമറിഞ്ഞെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ കേബിളുകൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പ്രദേശത്ത് വൈദ്യുതി ബന്ധം ഇന്ന് വൈകിട്ടോടെ മാത്രമേ പുനസ്ഥാപിക്കാനാകൂ എന്നും നഷ്ടപരിഹാരം ലോറി ഉടമയിൽനിന്ന് ഈടാക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Ernakulam