x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ങ്കീ​ർ​ണ​ത​ക​ളി​ൽ സ്പ​ർ​ശ​നം വി​ടു​ത​ൽ ന​ൽ​കും: ഡോ.​ മ്യൂ​സ് മേ​രി ജോ​ർ​ജ്


Published: February 14, 2026 03:13 AM IST | Updated: February 14, 2026 03:13 AM IST

മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ലെ സു​വി​ശേ​ഷ സേ​വി​കാ​സം​ഘം പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ഡോ.​ മ്യൂ​സ് മേ​രി ജോ​ർ​ജ് പ്ര​സം​ഗി​ക്കു​ന്നു.

മാ​രാ​മ​ൺ: ആ​കു​ല​ത​ക​ളും സ​ങ്കീ​ർ​ണ​ത​ക​ളും വേ​ട്ട​യാ​ട​പ്പെ​ടു​ന്പോ​ൾ ചേ​ർ​ത്തു നി​ർ​ത്തി സ്പ​ർ​ശി​ക്കാ​ൻ ക​ഴി​വു​ള്ള ഓ​രോ വാ​ക്കു​ക​ളും വി​ടു​ത​ലി​ന്‍റെ ലോ​ക​ത്തേ​ക്ക് ന​യി​ക്കു​മെ​ന്ന് ഡോ.​ മ്യൂ​സ് മേ​രി ജോ​ർ​ജ്. മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ൽ മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ​സം​ഘം പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ഡോ. ​മ്യൂ​സ് മേ​രി.
ചി​ല ബ​ന്ധ​ന​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പു​തു​വാ​താ​യ​ന​ങ്ങ​ളി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​ണ് തി​രു​വച​നം. ചേ​ര്‍​ത്തു​വ​യ്ക്ക​ലു​ക​ള്‍ വെ​ര്‍​ച്വ​ല്‍ ലോ​ക​ത്തേ​ക്ക് മാ​ത്രം പ​രി​മി​ത​പ്പെ​ടു​മ്പോ​ള്‍ അ​നാ​ഥ​ത്വം അ​ന്യ​മാ​ക്കു​ന്ന, നൊ​മ്പ​ര​ങ്ങ​ളി​ലേ​ക്കും വേ​ദ​ന​ക​ളി​ലേ​ക്കും ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന സ്പ​ര്‍​ശ​നം ഇ​ന്ന​ത്തെ ന​മ്മു​ടെ ക​ട​മ​യാ​ണ്.

കാ​ഴ്ച​ക​ളെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന കൂ​ന് എ​ന്ന അ​വ​സ്ഥ​യെ വി​ശ്വാ​സ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ഈ​ശോ സൗ​ഖ്യ​മാ​ക്കി​യെ​ങ്കി​ൽ സ്പ​ർ​ശ​ന​ങ്ങ​ള്‍​കൊ​ണ്ട് സ്‌​നേ​ഹ​ത്തി​ന്‍റെ ദാ​രി​ദ്ര്യം നി​ര്‍​മാ​ർ​ജ​നം ചെ​യ്യേ​ണ്ട​ത് വി​ശ്വാ​സി​ക​ളു​ടെ ക​ട​മ​യാ​ണ്. സാ​മൂ​ഹി​ക ഇ​ട​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​രി​കു​വ​ത്ക​ര​ണ​വും ജാ​തി​യും മ​ത​വും സാ​മ്പ​ത്തി​ക​വു​മൊ​ക്കെ അ​ള​വു​കോ​ലാ​യി മാ​റു​മ്പോ​ള്‍ അ​ത്ത​ര​ത്തി​ലു​ള്ള ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളെ തു​ട​ച്ചു​മാ​റ്റു​ന്ന സാ​മൂ​ഹി​ക വി​പ്ല​വ​മാ​ണ് സ്പ​ര്‍​ശ​നം.

അ​സാ​ധ്യ​ത​ക​ളു​ടെ ലോ​ക​ത്ത് സാ​ധ്യ​ത​ക​ളു​ടെ പു​തു​ച​രി​തം ചി​ല ചേ​ര്‍​ത്തു​നി​ര്‍​ത്ത​ലു​ക​ളി​ലൂ​ടെ ന​മു​ക്ക് സാ​ധ്യ​മാ​ക​ണം. അ​തി​ലൂ​ടെ​യാ​ണ് യ​ഥാ​ർ​ഥ​മാ​യ നി​വ​ര്‍​ന്ന് നി​ല്‍​ക്ക​ലു​ക​ള്‍ സാ​ധ്യ​മാ​കു​ന്ന​തെ​ന്ന് മ്യൂ​സ് മേ​രി ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ട്ടി. സേ​ച്ഛാ​ധി​പ​ത്യം നി​റ​ഞ്ഞ ഭ​ര​ണ​പ​രി​സ​ര​ത്തെ​യും പ്ര​കൃ​തി​യെ​യും ഭൂ​മി​യെ​യും നി​വ​ര്‍​ന്ന് നി​ല്‍​ക്കു​വാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന ശ​ബ്ദ​മാ​യി ന​മു​ക്ക് മാ​റു​വാ​ന്‍ സാ​ധി​ക്ക​ണം.

ജീ​വി​ത​ത്തി​ന്‍റെ പ​തി​വു​ക​ള്‍ വി​ക​ല​മാ​കു​മ്പോ​ള്‍ നി​വ​ര്‍​ന്നു​ള്ള, നി​വ​രു​ക​യും ചെ​യ്യു​ന്ന ഇ​ട​പെ​ട​ലു​ക​ള്‍ ന​മ്മു​ട പ​തി​വു​ക​ളാ​യി മാ​റ​ണം. സ്ത്രീ​ക​ള്‍ യ​ഥാ​ർ​ഥ​മാ​യ മാ​റ്റ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​ക​ളാ​ണ്, ന​മ്മു​ടെ അ​റി​വും ജ്ഞാ​ന​വും സം​സാ​ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്ക​ണം, അ​തി​ലൂ​ടെ കേ​ള്‍​വി​ക​ളി​ലേ​ക്കും വ​ള​ഞ്ഞു​പോ​യ ജീ​വി​ത​ങ്ങ​ളെ താ​ങ്ങി​നി​ര്‍​ത്തു​ന്ന പു​തി​യ വ​ഴി​ക​ളെ തു​റ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​ണ്ടാ​ക​ണം.

വി​ശ്വാ​സ​ത്തി​ലൂ​ടെ ഇ​ട​ങ്ങ​ള്‍ രൂ​പ​പ്പെ​ട​ണം, ആ ​ഇ​ട​ങ്ങ​ളി​ല്‍ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള വി​ടു​തി​ക​ള്‍ സാ​ധ്യ​മാ​ക​ണം. കൂ​നി​യ ജീ​വി​ത​ങ്ങ​ള്‍​ക്ക് അ​പ്പോ​ള്‍ പു​തി​യ കാ​ഴ്ച​ക​ള്‍ സാ​ധ്യ​മാ​കും. ക​ര​ച്ചി​ല്‍ രാ​പാ​ര്‍​ക്കു​ന്ന സ​ന്ധ്യ​ക​ളും ഒ​രി​ക്ക​ൽ​പോ​ലും ആ​ന​ന്ദ​ന​ദി​ക​ളി​ല്‍ മു​ങ്ങി​നി​വ​രാ​ന്‍ ക​ഴി​യാ​തെ​പ്പോ​കു​ന്ന പ​ക​ലി​ന്‍റെ എ​രി​യു​ന്ന ന​ട്ടു​ച്ച​യു​ടെ നി​ല​വി​ളി​ക​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്.

ദൂ​ര​ത്തു​ള്ള വി​ളി​ക​ളു​ണ്ട്, ന​ല്ല നീ​രു​റ​വു​ള്ള വെ​ള്ളം പി​ടി​ച്ചു നി​ര്‍​ത്തു​ന്ന ഫ​ല​പു​ഷ്ടി​യു​ള്ള മ​ണ്ണാ​യി മാ​റു​ക​യും അ​തു​വ​ഴി ആ​ന​ന്ദ​ന​ദി ഒ​ഴു​കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് ന​മ്മു​ടെ ല​ക്ഷ്യ​മാ​കേ​ണ്ട​തെ​ന്നും ഡോ. ​മ്യൂ​സ് മേ​രി ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സേ​വി​കാ​സം​ഘം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up