x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്രി​കന്‍റെ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​കേ​സ്: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ


Published: January 18, 2026 06:18 AM IST | Updated: January 18, 2026 06:18 AM IST

ആ​ല​പ്പു​ഴ: വൈ​എം​സി​എ ഭാ​ഗ​ത്ത്‌ കാ​ർ​യാ​ത്രി​ക​നെ ത​ട​ഞ്ഞ് നി​ർ​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​ത് ചോ​ദ്യം​ചെ​യ്ത​തി​നെത്തുട​ർ​ന്ന് ഇ​യാ​ളു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് ര​ണ്ടു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

15ന് രാ​ത്രി​യാണ് ടൗ​ണി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ ആ​ല​പ്പു​ഴ സ്റ്റേ​ഡി​യം വാ​ർ​ഡി​ൽ സു​നി​ൽ​കു​മാ​റി​ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ആ​ദ്യം പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​ത് ന​ൽ​കാ​തി​രു​ന്ന​തി​നെ​ത്തുട​ർ​ന്ന് ഇ​യാ​ളു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ഭ​യ​ന്നു​പോ​യ കാ​റു​കാ​ര​ൻ 7000 രൂ​പ ന​ൽ​കി​യ​തി​നെ​ത്തുട​ർ​ന്നാ​ണ് അ​ക്ര​മി​ക​ൾ മാ​ല തി​രി​കെ ന​ൽ​കി​യ​ത്.

സം​ഭ​വ​ശേ​ഷം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും തു​ട​ർ​ന്ന് കേ​സെ​ടു​ത്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ ഒ​ക്ക​ല​യി​ൽ വീ​ട്ടി​ൽ ഉ​ദീ​ഷ് (26), ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തി​ൽ പു​തു​വ​ൽ വ​ട​ക്കേ​വെ​ളി വീ​ട്ടി​ൽ രാ​ജീ​വ്‌ (41) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ൾ ഇ​രു​വ​രും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ പെ​ട്ട​വ​രാ​ണെ​ന്നും അ​ടു​ത്ത​കാ​ല​ത്തു മ​റ്റൊ​രു​കേ​സി​ൽ ജ​യി​ൽ​വാ​സ​ത്തി​നു ശേ​ഷം ഇ​റ​ങ്ങി​യ​വ​രാ​ണെ​ന്നും ഉ​ദീ​ഷ് കാ​പ്പ​കേ​സി​ൽ ഉ​ൾ​പ്പെടെ പ്ര​തി​യാ​ണെ​ന്നും നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ എം.​കെ. രാ​ജേ​ഷ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham gold and money stolen

Recent News

Up