ചേര്‍പ്പുങ്കല്‍: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. വാഹനങ്ങളുടെ നീണ്ട നിരയാണ് പല സമയങ്ങളിലും ഇവിടെ കാണപ്പെടുന്നത്. ഇവിടെ അപകടങ്ങളും നിത്യേന സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഡ്രൈവറെ മാർ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
തീര്‍ഥാടന കേന്ദ്രമായ ചേര്‍പ്പുങ്കല്‍ ഫൊറോനാ പള്ളി, ഹയര്‍ സെക്കൻഡറി സ്കൂള്‍, പഴയ റോഡ് എന്നിവിടങ്ങളിലേക്ക് തിരിയുന്നത് ചേര്‍പ്പുങ്കല്‍ ഹൈവേയില്‍നിന്നാണ്. ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ വരുന്നതും ഈ വഴി തന്നെ. കൊഴുവനാല്‍ വഴി പള്ളിക്കത്തോട്, കെഴുവംകുളം വഴി കിടങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളും ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് പാലം വഴിയാണ് കടന്നുപോകുന്നത്.
ഗതാഗത നിയന്ത്രണത്തിന് മാര്‍ഗങ്ങള്‍ ഇല്ലാത്തതും ചേര്‍പ്പുങ്കല്‍ പാലം കടന്നെത്തി പ്രധാന റോഡിലേക്ക് കയറുന്ന വാഹനങ്ങള്‍ക്ക് പാലാ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത വിധം റോഡില്‍ മറവുള്ളതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഹൈവേ ജംഗ്ഷന് വീതി കൂട്ടി റൗണ്ടൗന സ്ഥാപിച്ച് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുകയാണ്.
Tags : Traffic jam nattuvishasham local news