അടിപ്പാതയിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നഗരസഭ ചെയർപേ ഴ്സൻ ആലീസ് ഷിബുവിന് നിവേദനം നൽകുന്നു.
ചാലക്കുടി: അടിപ്പാതയില്‍ ദിവസേന അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനുമായി ഒരു സംയുക്ത ചര്‍ച്ച കാര്‍മല്‍ സ്കൂളില്‍ നടത്തി. ഐടിഐ, എസ്എച്ച് കോളജ്, ക്രസന്റ് സ്കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
അടിപ്പാതയിലെ ഗതാഗതതടസങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാക്കുന്ന ദൈനംദിന ബുദ്ധിമുട്ടുകള്‍ വിശദമായി ചര്‍ച്ചയില്‍ അവതരിപ്പിച്ചു. 10 പരിഹാര നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയർന്നുവന്നു.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിശദമായ നിവേദനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് മുനിസിപ്പൽ ചെയര്‍മാനെ നേരില്‍ക്കണ്ട് സമര്‍പ്പിച്ചു. കാര്‍മല്‍ വിദ്യാലയത്തിലെ പ്രിന്സിപ്പൽ് റവ. ഡോ. ജോസ് താണിക്കല്‍ സിഎംഐ, അധ്യാപിക ആശാ ശ്രീകുമാര്‍, വിദ്യാര്‍ഥി പ്രതിനിധികളായ എം.കെ. ഷിസ ജുറൈജ്, എല്‍സ, കെ.ജെ. റോസ്, നിയ ഷെറില്‍, പാര്‍വതി മേനോന്, ആല്‍ഡ്രിച്ച് റിജോ, ജെഫ് സോണി എന്നിവരും ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തിലാണു ചെയര്‍പേഴ്സണ്‍ നിവേദനം വാങ്ങിയത്.
നിവേദനം സ്വീകരിച്ച ചെയര്മാന്, ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
Tags : Traffic jam nattuvishesham local news