x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ര്‍​ത്ത​ല​യി​ല്‍ ഗ​താ​ഗ​തക്കുരു​ക്ക് മു​റു​കു​ന്നു


Published: February 9, 2026 11:37 PM IST | Updated: February 9, 2026 11:37 PM IST

ചേ​ര്‍​ത്ത​ല കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻഡിനു​മു​ന്നി​ലു​ള്ള റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗും ഗ​താ​ഗ​തത്തിര​ക്കും.

ചേ​ര്‍​ത്ത​ല: ന​ഗ​ര​ത്തി​ല്‍ നി​ല​വി​ലു​ള്ള ഗ​താ​ഗ​ത സം​വി​ധാ​നം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​രൂ​ക്കു​റ്റി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന സ്വ​കാ​ര്യബ​സു​ക​ള്‍ പൂ​ത്തോ​ട്ട​യി​ല്‍നി​ന്നു വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് കോ​ട​തി​ക്ക വ​ല വ​ഴി​ വരിക​യാ​ണെ​ങ്കി​ല്‍ കോ​ട​തി​യി​ല്‍ വ​രു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കും പ്ര​യോ​ജ​ന​ക​ര​മാ​ണ്.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ള്‍ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ഡി​പി ക​വ​ല-​അ​പ്‌​സ​ര ക​വ​ല വ​ഴി പോ​യാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻഡിലെ ഗ​താ​ഗ​തക്കുരു​ക്ക് ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യും.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സെ​ന്‍റ് മേ​രീ​സ് പാ​ലം വ​ഴി വ​ര​വും പോ​ക്കും ന​ട​ത്തി​യാ​ല്‍ ന​ഗ​ര​ത്തി​ല്‍ വ​രു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കും. കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ടി​പ്പ​ര്‍ ലോ​റി​ക​ള്‍ കാ​ളി​കു​ളം ജം​ഗ്ഷ​നി​ല്‍ നി​ന്ന് തി​രി​ഞ്ഞ് ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​തെ ക​ട​ന്നു പോ​കാ​നു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടാ​തെ റോ​ഡ് സൈ​ഡി​ലു​ള്ള അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ക, ദി​ശാ​ബോ​ര്‍​ഡ് മു​ന്ന​റി​യി​പ്പ് സ്ഥാ​പി​ക്കു​ക, ഏ​റെ തി​ര​ക്കു​ള്ള സി​വി​ല്‍ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ ട്രാ​ഫി​ക് പോ​ലീ​സി​നെ നി​യോ​ഗി​ക്കു​ക തു​ട​ങ്ങി​യവ ന​ട​പ്പാ​ക്കി​യാ​ല്‍ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത ക്കുരു​ക്കി​നും പ​രി​ഹാ​ര​മാ​കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ വേ​ളോ​ര്‍​വ​ട്ടം ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Traffic jams nattuvishesham local news

Recent News

Up