കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ച
കാലടി: അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഭൂമിയിലെ മരം കൊള്ള നടത്തിയവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഗീസ് അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Ernakulam