x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​തൃസ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ര​ട്ട​സ​ഹോ​ദ​ര​ന്മാ​ര്‍ റി​മാ​ൻ​ഡി​ൽ


Published: December 28, 2025 06:20 AM IST | Updated: December 28, 2025 06:20 AM IST

നെ​ടു​ങ്ക​ണ്ടം: തേ​വ​രാം​മെ​ട്ട് ഭോ​ജ​ന്‍ ക​മ്പ​നി​യി​ല്‍ പി​തൃ​സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ര​ട്ട സ​ഹോ​ദ​ര​ന്‍​മാ​രെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് ഭോ​ജ​ന്‍ ക​മ്പ​നി പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ മു​രു​കേ​ശ​ന്‍ (55) കൊ​ല്ല​പ്പെ​ട്ട​ത്.

മു​രു​കേ​ശ​ന്‍റെ സ​ഹോ​ദ​രപു​ത്ര​ന്‍​മാ​രാ​യ ഭു​വ​നേ​ശ്വ​ര്‍, വി​ഗ്‌​നേ​ശ്വ​ര്‍ എ​ന്നി​വ​ര്‍ വീ​ട്ടി​ല്‍ എ​ത്തു​ക​യും മു​രു​കേ​ശ​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഒ​രാ​ള്‍ മു​രു​കേ​ശ​നെ പി​ടി​ച്ചുനി​ര്‍​ത്തു​ക​യും മ​റ്റേയാ​ള്‍ കൃ​ത്യം ന​ട​ത്തി​യെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​ക​ള്‍ ര​ണ്ടു വ​ഴി​ക്ക് ഓ​ടി ര​ക്ഷ​പ്പെട്ടു.

ഭു​വ​നേ​ശ്വ​ര്‍ സ​മീ​പ​ത്തെ ക​ട​യി​ല്‍ സി​ഗ​ര​റ്റും വാ​ങ്ങി​യ ശേ​ഷ​മാ​ണ് ര​ക്ഷ​പ്പെട്ട​ത്.കൊ​ല്ല​പ്പെട്ട മു​രു​കേ​ശ​ന്‍റെ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കൃ​ത്യം ന​ട​ത്തി​യ വി​വ​രം പ്ര​തി​ക​ള്‍ ബ​ന്ധു​ക്ക​ളെ വി​ളി​ച്ച​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വം ന​ട​ന്ന ഉ​ട​ന്‍ത​ന്നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

അ​തി​ര്‍​ത്തിമേ​ഖ​ല​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ലെ ജോ​ലി​ക്കാ​രാ​യ മൂ​വ​രും ത​മി​ഴ്‌​നാ​ട് കോം​ബൈ സ്വ​ദേ​ശി​ക​ളാ​ണ്. പ്ര​തി​ക​ള്‍​ക്കെ​തി​രേ ത​മി​ഴ്‌​നാ​ട്ടി​ലും വി​വി​ധ കേ​സു​ക​ളു​ണ്ട്. ഇ​വ​രെ സം​ബ​ന്ധിക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്ന​ത് മു​രു​കേ​ശ​നാ​ണെ​ന്നാ​ണ് ഇ​വ​ര്‍ ക​രു​തി​യി​രു​ന്ന​ത്. ഇ​തും സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ങ്ങ​ളു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


അ​മി​ത​മാ​യി മ​ദ്യ​പി​ച്ചാ​ണ് ഇ​ര​ട്ട​ക​ളാ​യ പ്ര​തി​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​ത്. കൃ​ത്യം ന​ട​ക്കു​ന്ന സ​മ​യം മു​രു​കേ​ശ​നൊ​പ്പം ഒ​രു കൊ​ച്ചു​കു​ട്ടി​യും വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​യെ​യും ഇ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

Tags : nattu vishesham custody for murdering Twin brothers

Recent News

Up