പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തില്‍ എഐസിടിഇയും എംഎസ്എംഇയുമായി സഹകരിച്ച് സഹകരണബാങ്ക് ജീവനക്കാർക്കായി ആധുനിക കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് തന്ത്രങ്ങളെക്കുറിച്ചും അവയുടെ പ്രായോഗിക പരിശീലനങ്ങളെക്കുറിച്ചും വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ ആരംഭിച്ചു.
കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. മാത്തമാറ്റിഷ്യൻ സുപർണ രാജു, കംപ്യൂട്ടർ പ്രഫഷണൽ നാൻസി ഡിക്രൂസ്, സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്റ് മരിയ ജോസഫ്, വെർച്വൽ റിയാലിറ്റി എക്സ്പേർട്ട് മോനിഷ എം. മോഹനൻ, പി.ആർ. രതീഷ്, സുനില സണ്ണി, പി. അനുരാഗ് എന്നിവർ നേതൃത്വം നൽകി.
ആദ്യദിവസം കസ്റ്റമർ മാപ്പിംഗ്, കൗണ്ടർ മാനേജ്മെന്റ്, കസ്റ്റമറുടെ വിശ്വാസ്യത നേടിയെടുക്കൽ, ഡേറ്റ മൈനിംഗ്, ഇലക്ട്രോണിക് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, മൊബൈൽ കസ്റ്റമർ റിലേഷൻ മാനേജ്മെന്റ്, ഡേറ്റ അനലറ്റിക്കൽ സോഫ്റ്റ്വേർ എന്നിവയിൽ ക്ലാസുകൾ സംഘടിപ്പിച്ചു.
രണ്ടാം ദിവസം കംപ്യൂട്ടർ ലാബിന്റെ സഹായത്തോടെ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റിൽ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഉപയോഗം എന്ന വിഷയത്തില്‍ ആർട്ടിഫിഷൽ ഇന്റലിജൻസ് വിദഗ്ധൻ അഭിറാം ശ്രീകുമാർ ക്ലാസുകൾ നയിക്കും.
വൈകുന്നേരം നടക്കുന്ന സമ്മേളനത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് മെംബർ നൗഷാദ് വെംബ്ലി വിശിഷ്ടാതിഥിയായി പങ്കെടുക്കും. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിർട്ടിഫിക്കറ്റും നൽകും.
Tags : nattu vishesham Two-day training program bank employees